
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍കോ. ഹനീഫ് അദേനിയുടെ തന്നെ സംവിധാനത്തിലെത്തിയ നിവിന്‍ പോളി ചിത്രം മിഖായേലില്‍ ഉണ്ണി മുകുന്ദന് അവതരിപ്പിച്ച മാര്‍കോ ജൂനിയര്‍ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ സ്പിന്‍ ഓഫ് ആണ് മാര്‍കോ. മെയ് മൂന്നിന് മൂന്നാറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തെ സംബന്ധിച്ച് ഒരു പ്രധാന അപ്ഡേഷന് എത്തിയിരിക്കുകയാണ്. ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് വിറ്റ വകയില്‍ ചിത്രം നേടിയ തുക സംബന്ധിച്ചാണ് അത്.
5 കോടിയും 50 ശതമാനം തിയറ്റർ ഷെയറും നൽകിയാണ് ഹിന്ദിയിലെ ഒരു മുൻനിര കമ്പനി ഡബ്ബിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. ഹിന്ദി ഡബ്ബിംഗ് റൈറ്റിന് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇതെന്നും. ഹനീഫ് അദേനി എഴുതി സംവിധാനം ചെയുന്ന ഈ ആക്ഷൻ ചിത്രം നിർമ്മിക്കുന്നത് ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ധാഫും ചേർന്നാണ്. ക്യൂബ്സ് ഇന്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകൾ ചേർന്നാണ് നിർമ്മാണവും വിതരണവും. കെജിഎഫ്, സലാർ തുടങ്ങിയ ബിഗ് ബജറ്റ് ആക്ഷൻ സിനിമകളുടെ സംഗീത സംവിധായകനായ രവി ബസ്റൂർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.എട്ട് ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍മാര്‍ കലൈ കിംഗ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ് എന്നിവരാണ്.
മാർക്കോ ജൂനിയറിൻ്റെ ഭൂതകാലത്തിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്. നായിക ഉൾപ്പടെയുള്ള ചില പ്രധാന താരങ്ങൾ ബോളിവുഡിൽ നിന്നാണ്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ തുടങ്ങിയ പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം സുനിൽ ദാസ്, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, മാർക്കറ്റിംഗ് 10ജി മീഡിയ. ചിത്രത്തിൻ്റെ മറ്റൊരു പ്രധാന ലൊക്കേഷൻ ഫോർട്ട് കൊച്ചിയാണ്.
Last Updated May 5, 2024, 6:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]