
കൊച്ചി : തലപ്പുഴ മാവോയിസ്റ്റ് വെടിവെപ്പ് കേസിൽ നാല് പ്രതികള്‍ക്കെതിരെ എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഒളിവിൽപ്പോയ രണ്ട് പേർ ഉൾപ്പെടെ നാല് പേർക്കെതിരെയുള്ള കുറ്റപത്രമാണ് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചത്. വയനാട് തലപ്പുഴ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൻ്റെ കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത കേസിലാണ് കുറ്റപത്രം. 2023 നവംബർ 7 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേസില്‍ തിരുവെങ്കിടം എന്ന ചന്തു, ശ്രീമതി എന്ന ഉണ്ണിമായ എന്നീ രണ്ട് പ്രതികൾ പിടിയിലായിട്ടുണ്ട്. ലത എന്ന മീര, സുന്ദരി എന്ന ജെന്നി എന്നിവര്‍ രക്ഷപെട്ടു.
Last Updated May 3, 2024, 5:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]