
ദില്ലി: കാനഡ സന്ദർശിക്കാനെത്തിയ ഇന്ത്യൻ ദമ്പതികളും 3 മാസം പ്രായമുള്ള പേരക്കുട്ടിയും വാഹനാപകടത്തിൽ മരിച്ചു. എതിർവശത്ത് കൂടെ വന്നിരുന്ന വാൻ ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ എതിർദിശയിൽ വന്ന വാഹനത്തിലെ ഒരാളും മരിച്ചതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിൽ നിന്ന് കാനഡ സന്ദർശിക്കാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. കൊല്ലപ്പെട്ടവരിൽ 60 ഉം 55 ഉം വയസ്സുള്ള ദമ്പതികളും കൂടാതെ ഇവരുടെ മൂന്ന് മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയുമാണ് മരിച്ചത്. അതേ വാഹനത്തിൽ കുഞ്ഞിൻ്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
ഒൻ്റാറിയോ പൊലീസ് പിന്തുടർന്ന മദ്യവിൽപ്പന ശാലയിൽ കവർച്ച നടത്തിയ പ്രതികളുടെ വാഹനമാണ് ഇടിച്ചത്. ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനത്തിൽ ഇവർ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. ബോമാൻവില്ലിലെ ഒരു മദ്യവിൽപ്പനശാലയിൽ നടന്ന കവർച്ചയോടെയാണ് കാർ പിന്തുടരാൻ തുടങ്ങിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊലീസ് വാഹനം പിന്തുടരുന്നത് കണ്ട സംഘം അമിത വേഗതയിൽ സഞ്ചരിച്ചതോടെ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാറിൽ വന്നിടിക്കുകയായിരുന്നു. കാർഗോ വാനിലുണ്ടായിരുന്ന ഒരാളുംം മരിച്ചു. 38 കാരനായ മറ്റൊരു യാത്രക്കാരനെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ നടന്നുവരുന്നതായി പൊലീസ് പറഞ്ഞു. ഏഴ് പേരടങ്ങുന്ന ഒരു സംഘം സംഭവം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
Last Updated May 3, 2024, 5:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]