

ബസ് കണ്ടക്ടറില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലേക്ക് ; രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി പ്രമുഖ നിര്‍മാതാവ് സാജിദ് നദിയാവാല
സ്വന്തം ലേഖകൻ
ബസ് കണ്ടക്ടറില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരത്തിലേക്ക്. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് രജനീകാന്തിന്റെ വളര്‍ച്ച. തമിഴ്സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബോളിവുഡിലെ പ്രമുഖ നിര്‍മാതാവായ സാജിദ് നദിയാവാലയാണ് രജനീകാന്തിന്റെ ബയോപിക്കിനുള്ള അവകാശം സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്കുള്ള രജനീകാന്തിന്റെ ജീവിതകഥ ലോകം അറിയണം എന്ന് സജീദ് പറഞ്ഞതായാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. രജനീകാന്ത് എന്ന താരത്തെക്കാള്‍ രജനീകാന്ത് എന്ന മനുഷ്യനിലായിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കഴിഞ്ഞ കുറച്ച് മാസമായി രജനീകാന്തും കുടുംബവുമായി അടുത്ത ബന്ധമാണ് സജീദ് പുലര്‍ത്തിയിരുന്നത്. രജനീകാന്തിന്റെ ജീവിതം വളരെ കൃത്യതയോടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് സാജിദ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ രജനീകാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഇതിഹാസതാരം രജനികാന്തിനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാനാവുന്നതിനെ ബഹുനതിയായി കാണുന്നു. ഞങ്ങള്‍ ഒരുമിച്ച് ഈ അവിസ്മരണീയ യാത്ര ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്.- എന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം രജനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. സത്യപ്രേം കി കഥ, ജുവാദ് 2, കിക്ക് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിര്‍മാതാവാണ് സജീദ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]