

ഗാനരചയിതാവ് അഭയദേവിൻ്റെ മകൻ തിരുനക്കര ഗായത്രിയിൽ എ. അരവിന്ദൻ അന്തരിച്ചു
കോട്ടയം: തിരുനക്കര ഗായത്രിയിൽ എ. അരവിന്ദൻ (88) അന്തരിച്ചു.റബർ ബോർഡിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായിട്ടാണ് വിരമിച്ചത്. പ്രശസ്ത ഗാനരചയിതാവ് അഭയദേവിൻ്റെ മകനാണ്.
തിരുനക്കര എൻ എസ് എസ് കരയോഗം ഭരണസമിതി അംഗം, ചിന്മയാ മിഷൻ സെക്രട്ടറി, കൊട്ടാരത്തിൽ ശങ്കുണി സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കോട്ടയം പട്ടണത്തിൻ്റെ ആദ്ധ്യാത്മിക, സാംസ്കാരിക വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.പരേതയായ കമലമ്മയാണ് ഭാര്യ. മക്കൾ – ഗായകൻ അമ്പിളിക്കുട്ടൻ, ജയദേവ് , ജ്യോതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]