
‘നടികർ’ സിനിമയുടെ പ്രചാരണാർഥം ടൊവിനോയും സിനിമാ സംഘവും കോഴിക്കോട്ടെത്തുന്നു. ചൊവ്വാഴ്ച കോഴിക്കോട് ബീച്ചിലേക്കാണ് ഇവരെത്തുന്നത്. വൈകുന്നേരം ഏഴിന് ബീച്ചിൽ നടക്കുന്ന പരിപാടിയിൽ നായകന്മാരായ ടൊവിനോ തോമസ്, ബാലു വർഗ്ഗീസ്, ദിവ്യപിള്ള, ചന്തു സലിംകുമാർ എന്നിവർ പങ്കെടുക്കും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും സംഘത്തിനൊപ്പമുണ്ടാകും.
മാതൃഭൂമി ഈവന്റ്സും ക്ലബ് എഫ്.എമ്മും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബീച്ചിൽ പ്രത്യേകം ഒരുക്കിയ വേദിയിൽ ‘നടികർ’ സംഘം ജനങ്ങളുമായി സംവദിക്കും. ഹണി ബീ, ഡ്രൈവിങ് ലൈസൻസ് എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ’ ഗോഡ് സ്പീഡ് ആന്റ് മൈത്രിമൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ.രവിശങ്കർ, അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരാണ് നിർമിക്കുന്നത്.
ചിത്രം ആൻ മെഗാമീഡിയ പ്രദർശനത്തിനെത്തിക്കും. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയിൽ ടൊവിനോ തോമസാണ് കേന്ദ്രകഥാപാത്രമായ ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരമായെത്തുന്നത്. സിനിമ പശ്ചാത്തലമായ കഥയാണ് നടികർ പറയുന്നത്. പ്രദർശനത്തിന് തയ്യാറെടുത്ത ചിത്രത്തിലെ പാട്ടുകളും ട്രൈലറും ഇതിനകം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]