
കാലടി ശ്രീമൂല നഗരത്തിൽ ഗുണ്ടാ ആക്രമണം. ശ്രീമൂലനഗരം മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും കോൺഗ്രസ് പ്രവർത്തകനുമായ സുലൈമാൻ പുതുവാങ്കുന്നിൽ ഉൾപ്പെടെ നിരവധി ആളുകൾക്ക് വെട്ടേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് വടിവാളും ഇരുമ്പ് കമ്പികളുമായി ആക്രമണം നടത്തിയത്.
വെട്ടേറ്റ സുലൈമാൻ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിലെ വെൻറിലേറ്ററിലാണ്. രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. ആക്രമണ ദൃശ്യങ്ങൾ 24ന് ലഭിച്ചു. കാലടി പൊലീസും ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും രാജഗിരി ആശുപത്രിയിലും സംഭവം നടന്ന സ്ഥലത്തും എത്തിയിട്ടുണ്ട്.
Story Highlights: kaladi goonda attack congress injury
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]