
കൊച്ചി : മദ്യം വാങ്ങാൻ പണം കടചോദിച്ചത് നൽകാത്തതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ പ്രതിയെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് കോടതി.ഉദയംപേരൂർ സ്വദേശി സുനിലിനെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. സുനിലിന്റെ അയൽവാസിയായ അരുണിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ അരുണിന്റെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. 2019 ഏപ്രിൽ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. പിഴത്തുക പരുക്കേറ്റ അരുണിന് നൽകണമെന്നും കോടതി വിധിച്ചു. പിഴതുക അടക്കാത്ത പക്ഷം ആറു മാസം അധിക തടവും അനഭവിക്കേണ്ടിവരുമെന്നും എറണാകുളം അഡീഷണൽ ജില്ലാ ജഡ്ജി സി.കെ മധുസൂദനൻ വ്യക്തമാക്കി.
Last Updated Apr 30, 2024, 6:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]