
തൃശൂർ: പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പോത്തിനെ വിൽക്കാനും വാങ്ങാനുമായി എത്തിയവർക്കാണ് പരിക്കേറ്റത്. പത്തിരിപ്പാല സ്വദേശി നാസർ കൊണ്ടുവന്ന പോത്താണ് അപ്രതീക്ഷിത ആക്രമണം നടത്തിയതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോത്തിനെ കെട്ടിയ കയർ പിടിച്ച് വലിച്ചതോടെ പ്രകോപിതനായ പോത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. കാട്ടകാമ്പാൽ സ്വദേശി ഷെഫ്ജീർ പോപ്പു, കീക്കര സ്വദേശി റഷീദ് തുടങ്ങിയവർ ചേർന്നാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പോത്തിനെ തളച്ചത്.
Last Updated Apr 30, 2024, 2:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]