
രാത്രിയും മഴ തുടരും ; കോട്ടയം ഉൾപ്പെടെ ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപതു ജില്ലകളിൽ ഇടിമിന്നലേടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് വൈകിട്ടോടെ ശക്തമായ മഴ ലഭിച്ച കൊല്ലം ജില്ലയിലടക്കമാണ് രാത്രിയും മഴ തുടരാൻ സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു.
കിഴക്കേകല്ലട ഓണമ്പലത്ത് കശുവണ്ടി ഫാക്ടറി ജീവനക്കാരന് തുളസീധരന്‍പിള്ള(65)ആണ് മരിച്ചത്.
വൈകുന്നേരം 3.45 ഓടുകൂടിയായിരുന്നു തുളസീധരന്‍പിള്ളക്ക് മിന്നലേറ്റത്. ഫാക്ടറിയില്‍ നിന്നും ചായ കുടിക്കാന്‍ പുറത്ത് പോയിട്ട് തിരികെ വന്നപ്പോഴാണ് മിന്നല്‍ ഏറ്റത്.
മുട്ടം സ്വദേശിയായ പ്രസന്നകുമാരിക്കു (54) ഇടിമിന്നലില്‍ പരിക്കേറ്റിട്ടുണ്ട്. കിഴക്കേ കല്ലടയിലുള്ള കശുവണ്ടി ഫാട്കറിയിലെ ജീവനക്കാരിയാണ് ഇവര്‍.
ഇവര്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]