
തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംചൂടിൽ വലഞ്ഞ് ക്ഷീര മേഖല. പാൽ ഉൽപാദനത്തിൽ 20 ശതമാനം ഇടിവുണ്ടായെന്ന് മിൽമ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും പാലെത്തിച്ചാണ് നിലവിലെ പ്രതിസന്ധി മറികടക്കുന്നത്.
ഒരു പാക്കറ്റ് മിൽമ പാലിലാണ് കേരളത്തിലെ പല അടുക്കളകളും ഒരു ദിവസം ആരംഭിക്കുന്നത്. പ്രതിദിനം മിൽമ മാർക്കറ്റിൽ എത്തിക്കുന്നത് 17 ലക്ഷം ലിറ്റർ പാൽ ആണ്. ഇതിൽ നല്ലൊരു പങ്കും കേരളത്തിൽ നിന്ന് തന്നെയായിരുന്നു. പക്ഷെ സ്ഥിതി മാറി. കടുത്ത ചൂട് പാൽ ഉത്പാദനത്തെ കാര്യമായി ബാധിച്ചു.
പ്രതിദിനം ആറര ലക്ഷം ലിറ്ററിന്റെ കുറവാണ് അനുഭവപ്പെടുന്നത്. എന്നാൽ ഇറക്കുമതി വർദ്ധിപ്പിച്ച് ക്ഷാമകാലത്തെ അതിജീവിക്കുകയാണ് മിൽമ. കാലവർഷം എത്തിയാൽ പ്രതിസന്ധി മറികടക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കർഷകർ. പക്ഷേ അതിനിനിയും ഒരു മാസമെങ്കിലും വേണം.
Last Updated Apr 30, 2024, 3:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]