
കോഴിക്കോട്: തിരുവനന്തപപരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്പോരിലേര്‍പ്പെട്ടതിനെ വിമര്‍ശിച്ച് രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ രംഗത്ത്. ഉത്തരവാദിത്തപ്പെട്ട മേയറും എംഎൽഎയും നടുറോട്ടിൽ കെഎസ്ആർടിസി ഡ്രൈവറുമായി ശണ്ഠ കൂടുന്നത് നല്ല ശീലമല്ല. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പോലീസ് കേസ് എടുത്തത് ശരിയായ നടപടിയല്ല. പൊതുപ്രവർത്തകർ സമൂഹത്തിന് എളിമയിലൂടെയും ക്ഷമയിലൂടെയും മാതൃകയാവണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മേയറോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.മേയറും സംഘവുമാണ് മോശമായി പെരുമാറിയത്.ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണ്.മേയറും എം എൽ എ യുമാണെന്ന് അറിയാതെയാണ് താൻ സംസാരിച്ചത്.സർവീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ട്.പരാതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു
Last Updated Apr 28, 2024, 3:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]