
ബിഗ് ബോസ് ആറ് അമ്പതാം ദിവസത്തിലേക്ക് എത്തുകയാണ്. ബിഗ് ബോസ് മലയാളം ആറിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മുൻ മത്സരാര്‍ഥിയായ ഡോ. രജിത് കുമാര്‍. മികച്ച പ്രകടനമാണ് എല്ലാ മത്സരാര്ഥികളും ഷോയില്‍ നടത്തുന്നത് എന്ന് ഡോ. രജിത് കുമാര്‍ വ്യക്തമാക്കുന്നു. പ്രണയത്തില്‍ വെള്ളം ചേര്‍ക്കരുത് എന്നും പറയുന്നു രജിത് കുമാര്‍.
ബിഗ് ബോസ് സീസണ് സീസണ് ഷോ അടിപൊളിയായി മുന്നേറുന്നു എന്ന് വ്യക്തമാക്കുകയാണ് ഡോ. രജിത് കുമാര്‍. ഞാൻ കള്ളം ഒരിക്കലും പറയില്ല. എല്ലാവരും മികച്ചവരാണ്. കുറേപ്പേര് മുന്നില്‍ എത്തിയിട്ടുണ്ട്. കുറച്ചു പേര് പുറകെ നിന്ന് വരികയും ചെയ്യുന്നു. ബിഗ് ബോസില്‍ ഇനിയും 50 ദിവസങ്ങള്‍ ഉണ്ട്. പിന്നില്‍ ഉള്ളവര്‍ക്ക് ഇനിയും മുന്നിലോട്ട് വരാം എന്നും ചൂണ്ടിക്കാട്ടുന്നു രജിത്കുമാര്‍.
എന്റെ പ്രാണശ്വാസം ബിഗ് ബോസാണ്. അതിന്റെ നിലവാരം താഴേക്ക് പോകാൻ ഒരിക്കലും താൻ അനുവദിക്കില്ല. അതുകൊണ്ട് ചില സമയങ്ങളില്‍ വിമര്‍ശനങ്ങളുന്നയിക്കും. എന്നാലും മികച്ച പ്രകടനമാണ്. ഞാൻ ബിഗ് ബോസിനെ പ്രണയിക്കുന്നു. നിങ്ങളും പ്രണയിക്കുക. ഗെയ്മിനെ പ്രണയിക്കുക. പരസ്പരം പ്രണയിക്കുക. പക്ഷേ പ്രണയം ദിവ്യമായ അനുഭൂതിയാണ്. പ്രണയത്തില്‍ മാലിന്യം ചേര്‍ക്കാതിരിക്കുക. അതില്‍ വെള്ളം ചേര്‍ക്കരുത്. മികച്ച പ്രകടനവുമായി മുന്നോട്ടു പോകുകയെന്നും പറയുന്നു രജിത് കുമാര്‍.
ഞങ്ങള്‍ രണ്ട് മത്സരാര്‍ഥികളാണ് നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത്. ബിഗ് ബോസ് സീസണ് രണ്ടില്‍ തനിക്ക് കരുത്ത് പകര്‍ന്ന ചിന്നു എന്ന പാവയുമുണ്ട് എന്ന് ഡോ രജിത് കുമാര്‍ ഗൗരവത്തോടെ വ്യക്തമാക്കുന്നു. എനിക്ക് തന്ന ഒരു ട്രോഫിയാണത്. ഷോയ്ക്കും ലാലേട്ടനുമെല്ലാം ഏഷ്യാനെറ്റിലുമെല്ലാം ആശംസകള്‍ നേരുകയാണ് ഞാൻ എന്നും ഡോ. രജിത് കുമാര്‍ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]