
ഇടുക്കി: കട്ടപ്പന ഇരട്ടയാറിൽ വാഹന പരിശോധനക്കിടെ പൊലീസുകാരെ ബൈക്ക് കൊണ്ട് ഇടിച്ചുതെറിപ്പിച്ച് യുവാക്കൾ. കട്ടപ്പന സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ മനു പി ജോണിനാണ് പരുക്കേറ്റത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കട്ടപ്പന സബ് ഇൻസ്പെക്ടർ എൻ.ജെ. സുനേഖിന്റെ നേതൃത്വത്തിൽ ഇരട്ടയാറിൽ വാഹന പരിശോധന നടത്തുന്നതിടെ ആയിരുന്നു സംഭവം. നമ്പർ പ്ലേറ്റ് ഇല്ലാത്ത രണ്ട് ബൈക്കുകളിലായി മൂന്നു പേർ ഇരട്ടയാർ – തുളസിപ്പാറ റോഡിലൂടെ അമിത വേഗതയിൽ സ്ഥലത്ത് എത്തി. പോലീസുകാർ വാഹനം നിർത്താൻ ആവശ്യപ്പെട്ട് കൈ കാണിച്ചപ്പോൾ “ഇടിച്ചുതെറിപ്പിക്കടാ അവനെ” എന്ന് ആക്രോശിച്ചുകൊണ്ട് ബൈക്കുമായി ഇവർ പായുകയായിരുന്നു.
പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന മനു പി ജോണിനെ ഇടിച്ചുതെറിപ്പിച്ചാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. മനുവിന്റെ ഇരുകൈകൾക്കും കാലിനും പരുക്കേറ്റു. സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് പിടികൂടി.മറ്റ് രണ്ടു പേർ ഇരട്ടയാർ ടൗണിൽ വച്ചാണ് പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
Last Updated Apr 28, 2024, 4:45 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]