
എല്ലാ വളര്‍ത്തു മൃഗങ്ങളും ഒരു പോലെയല്ല. ചിലര്‍ക്ക് അവയുടെ യജമാനനോട് സ്നേഹമാണെങ്കില്‍ മറ്റ് ചില വളര്‍ത്തു മൃഗങ്ങള്‍ വീട്ടിലെ ഒരംഗത്തെ ഒഴികെ മറ്റുള്ളവരെയും വീട്ടിലെത്തുന്ന മറ്റ് അംഗങ്ങളെയും ഉപദ്രവിക്കാന്‍ ഒട്ടും മടിക്കാറില്ല. അരയന്നത്തിന്റെ വര്‍ഗ്ഗത്തില്‍പെട്ട ആത്ത പോലുള്ള പക്ഷികളും ചില പട്ടികളും കോഴികളും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. അത്തരമൊരു പൂവന് കോഴിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. അതേസമയം സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വീഡിയോയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.
വീഡിയോ എപ്പോള്‍, എവിടെ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. എന്നാല്‍ വീഡിയോ കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അറിഞ്ഞ് ചിരിച്ചെന്ന് താഴെ കമന്റ് ബോക്സില്‍ വ്യക്തം. ഒരു വലിയ ഗോഡൌണോ സ്റ്റോറേജ് സ്ഥലമോ പോലുള്ള ഒരു സ്ഥലത്തിലെ സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു യുവതി നടന്ന് വരുന്നത് കാണാം. പെട്ടെന്ന് സമീപത്ത് നിന്ന ഒരു പൂവന് കോഴി അവരുടെ കാലില്‍ കൊത്തുന്നു. അപ്രതീക്ഷിതമായ കോഴിയുടെ അക്രമണത്തില്‍ യുവതി പെട്ടെന്ന് ദേഷ്യത്തിലാകുന്നു. പിന്നാലെ അവിടെ നടന്നത് വലിയൊരു സംഘട്ടനം തന്നെ.
യുവതി ആദ്യം കാല് കൊണ്ട് കോഴിയേ ഓടിക്കാന്‍ ശ്രമിക്കുന്നു. പിന്നെ കൈ കൊണ്ട്. പക്ഷേ കോഴി യുവതിയെ ആക്രമിക്കുന്നത് തുടരുന്നു. പിന്നാലെ യുവതി കോഴിയെ വലിച്ചെറിയുകയും വട്ടം ചുഴറ്റി വലിച്ചെറിയുകയും ചെയ്യുന്നു. പക്ഷേ കോഴി പഴയ പണി തന്നെ തുടരുന്നു. ഇതിനിടെ വലിയൊരു ഷോവല്‍ (മണ്‍കോരി) കൈക്കലാക്കിയ യുവതി അത് ഉപയോഗിച്ച് കോഴിയെ അടിച്ചോടിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
Zanfa എന്ന എക്സ് സാമൂഹിക മാധ്യമ ഉപയോക്താവ് പങ്കുവച്ച വീഡിയോ ഒറ്റ ദിവസത്തിനകം ഒരു കോടി നാല് ലക്ഷം പേരാണ് കണ്ടത്. നിരവധി പേര് വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതാനെത്തി. ‘ഇതെങ്ങനെ തമാശയാകുന്നു എന്ന് എനിക്കറിയില്ല. സത്യം പറഞ്ഞാൽ, ലോകം നഷ്ടപ്പെട്ടു. അത്തരമൊരു നിരുപദ്രവകാരിയായ പക്ഷിയെ ഒരാൾക്ക് എങ്ങനെ തോൽപ്പിക്കാൻ കഴിയും? അവൾ അതിന് പണം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’ ഒരു കാഴ്ചക്കാരനെഴുതി. ‘ഇത് മോശം പെരുമാറ്റമാണ്. ഈ വീഡിയോകൾ പോസ്റ്റുചെയ്യുന്നത് നല്ലതല്ല.’ മറ്റൊരു കാഴ്ചക്കാരനെഴുതി.
Last Updated Apr 27, 2024, 2:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]