

First Published Apr 27, 2024, 3:08 PM IST
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ നടനാണ് സിജു വിത്സൺ. പിന്നീട് ഒട്ടനവധി സിനിമകളിൽ സിജു നായകനായും സഹനടനുമായി തിളങ്ങി. താൻ ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ അവയ്ക്ക് വേണ്ടത് എന്താണോ അത് നൽകി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിജുവിന്റേതായി റിലീസ് ചെയ്യുന്ന പുതിയ പടം എന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് ‘പഞ്ചവത്സര പദ്ധതി’. പി ജി പ്രേം ലാൽ സംവിധാനം ചെയ്ത ഈ സിനിമയെ ഒറ്റവാക്കിൽ നർമത്തിന് പ്രധാന്യം നൽകി കൊണ്ടുള്ള ആക്ഷേപഹാസ്യ ചിത്രമെന്ന് വിശേഷിപ്പിക്കാം.
അക്ഷയ സെന്റർ ഉടമയായ സനോജ് ആണ് ‘പഞ്ചവത്സര പദ്ധതി’യിലെ പ്രധാന കഥാപാത്രം. സിജുവാണ് ഈ വേഷം ചെയ്തിരിക്കുന്നത്. കലമ്പേരി എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ‘കലമ്പാസുരൻ’ എന്ന മിത്ത് കഥാപാത്രത്തിന്റെ ഐതിഹ്യത്തെ വിശ്വസിക്കുന്ന ഗ്രമമാണ് കലമ്പേരി. മുപ്പത് കുടുംബങ്ങൾ താമസിക്കുന്ന ഈ ഗ്രാമത്തിലെ ഏക പ്രശ്നം വെള്ളമാണ്. ഏറെ ബുദ്ധിമുട്ടിയാണ് ഇവർ വെള്ളം വീടുകളിൽ എത്തിക്കുന്നത്.
ഒരു പാറക്കെട്ടിൽ നിന്നുമാണ് ഇവർ വെള്ളം എടുക്കുന്നത്. എന്നാൽ ഒരുവേളയിൽ ഇവിടെ ഒരു സ്ത്രീ മരിക്കുന്നു. ഇത് വലിയ കോലിളക്കവും ഭീതിയും വിതയ്ക്കുന്നുണ്ട്. ഇതിനിടെ ആ പാറയിൽ കലമ്പാസുരന്റെ പാദം പ്രത്യക്ഷപ്പെടുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് പഞ്ചവത്സര പദ്ധതിയുടെ പ്രമേയം. ഭക്തിയും യുക്തിയും തമ്മിലുള്ള പോരാട്ടവും ഇത് ചിലർ തങ്ങളുടെ സ്വർത്ഥതയ്ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതുമെല്ലാം ചിത്രത്തിൽ അതി ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.
സനോജ്(സിജു വിത്സൺ), ഷൈനി(കൃഷ്ണേന്ദു എ. മേനോൻ), പി.പി. കുഞ്ഞികൃഷ്ണൻ അവതരിപ്പിച്ച കഥാപാത്രം, അമ്പിളി(നിഷാ സാരംഗ്) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വിജയകുമാർ, ലാലി പി.എം., ജിബിൻ ഗോപിനാഥ്, മുത്തുമണി, ജോലി ചിറയത്ത്, അച്യുതാനന്ദൻ, അന്തരിച്ച ഹരീഷ് പേങ്ങൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.
അന്ധവിശ്വാസങ്ങൾക്ക് നേരെ തുറന്നുപിടിച്ച കണ്ണാടിയായി മാറുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീവ് പാഴൂർ ആണ്. കഥയ്ക്ക് അനുയോജ്യമായി ഏറ്റക്കുറച്ചിലുകൾ ഒന്നും ഇല്ലാതെ ഗൗരവതരമായ വിഷയത്തെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചതിൽ പ്രേം ലാലും കയ്യടി അർഹിക്കുന്നു. എന്തായാലും സമകാലീന സമൂഹത്തിൽ ഏറെ ചർച്ചയാക്കപ്പെടുന്ന, ചർച്ചയാക്കപ്പെടേണ്ട വിഷമാണ് പഞ്ചവത്സര പദ്ധതി എന്ന സിനിമ പറഞ്ഞിരിക്കുന്നത്.
ഡി ഓ പി : ആൽബി, എഡിറ്റർ : കിരൺ ദാസ്, ലിറിക്സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ് : അമൽ, ഷിമോൻ.എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ : ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങൾ.
Last Updated Apr 27, 2024, 3:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]