
കൊല്ലം: എഴുകോണിൽ സ്ത്രീവേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ. എഴുകോണ്‍ സ്വദേശി രാജേന്ദ്ര പ്രസാദാണ് സ്ത്രീവേഷത്തിൽ വോട്ട് ചെയ്യാനെത്തി പ്രതിഷേധം രേഖപ്പെടുത്തിയത്. തിരിച്ചറിയൽ കാർഡിൽ ലിംഗം സ്ത്രീ എന്ന് രേഖപ്പെടുത്തിയതിന് എതിരെയായിരുന്നു പ്രതിഷേധം.
“ഞാൻ വോട്ട് ചെയ്തു സ്ത്രീയായി. ഇലക്ഷൻ കമ്മീഷൻ ഞാനൊരു സ്ത്രീ ആണെന്ന് പറഞ്ഞു. അതുകൊണ്ട് സ്ത്രീയായി ഞാൻ വോട്ട് ചെയ്തു”- എന്നാണ് രാജേന്ദ്ര പ്രസാദിന്റെ പ്രതികരണം.
പോളിംഗ് ബൂത്തിൽ അണലി
തൃശൂരിലെ തുമ്പൂര്‍മുഴി കാറ്റില്‍ ബ്രീഡിങ് ഫാമിന്റെ ഫുഡ് ആന്റ് ടെക്നോളജി കോളജ് ഹാളില്‍ ഒരുക്കിയിരുന്ന 79-ാമത് ബൂത്തിലാണ് ആറടിയോളം നീളമുള്ള അണലി പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടി. ഉടന്‍ വനം വകുപ്പില്‍ വിവരമറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
ആ സമയത്ത് വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ എണ്ണം വളരെ കുറവായതിനാല്‍ കാര്യമായ തടസ്സം നേരിട്ടില്ല. കഴിഞ്ഞ ദിവസം ഹാള്‍ വൃത്തിയാക്കിയാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. വനത്തോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ ഇവിടെ ഇഴജന്തുക്കളുടെ സാന്നിധ്യവും കൂടുതലാണ്.
Last Updated Apr 26, 2024, 6:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]