
കൊല്ലം: കൊല്ലം പത്തനാപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി. ഗവണ്മെന്ന് എല്‍ പി സ്കൂളിലെ 48, 49 ബൂത്തുകളിലാണ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചത്. വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.
അതേസമയം, തിരുവനന്തപുരം നെടുമങ്ങാട് 154 -ാം ബൂത്തിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ബൂത്ത് ലെവൽ ഓഫീസറുടെ നേതൃത്വത്തിൽ സിപിഎം വോട്ട് പിടിച്ചെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. ബൂത്ത് ലെവൽ ഓഫീസറും സിപിഎം പ്രവർത്തകരും സംസാരിച്ച് നിന്നത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇതേ സമയം ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ പ്രവർത്തകരുമായി ബൂത്തിൽ വരുകയും കൂടുതൽ സിപിഎം പ്രവർത്തകർ വരുകയും തള്ളലും ഉന്തലും ഉണ്ടാവുകയുമായിരുന്നു. പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും സ്ഥലത്ത് നിന്ന് പറഞ്ഞയച്ചു. നിലവിൽ സ്ഥിതി ശാന്തമാണ്.
:
Last Updated Apr 26, 2024, 5:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]