

ശബരിമല വിമാനത്താവളം വൈകും : ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈകോടതി സ്റ്റേ ചെയ്തു
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈകോടതി സ്റ്റേ ചെയ്തു.
ഭൂമി ഏറ്റെടുക്കല്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിലീവേഴ്സ് ചർച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി മേയ് 27ന് വീണ്ടും പരിഗണിക്കും.
2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാർച്ച് 13ന് പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ഹരജിയിലെ വാദം. 2,263 ഏക്കറോളം വരുന്ന എസ്റ്റേറ്റ് 2005ല്‍ ട്രസ്റ്റ് വാങ്ങിയത് മുതല്‍ ഈ ഭൂമി തട്ടിയെടുക്കാൻ സർക്കാറടക്കം നീക്കംനടത്തുകയാണ്. ഭൂമി ഏറ്റെടുക്കാൻ സാമൂഹികാഘാതപഠനം പോലും നിയമവിരുദ്ധമായാണ് നടത്തിയത്. സർക്കാറിന്റെ ഭാഗമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്.
നിർമാണത്തിനും നഷ്ടപരിഹാരം നല്‍കാനും സർക്കാറിന് പണമില്ലെങ്കിലും വിമാനത്താവളമെന്ന ആശയം പ്രചരിപ്പിച്ച് കണ്ണില്‍പൊടിയിടുകയാണ്. ഭൂമി തട്ടിയെടുക്കലാണ് ലക്ഷ്യം. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിമാനത്താവളത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും നിയമപരമായി സ്വീകരിക്കേണ്ട നടപടികളൊന്നും പാലിച്ചിട്ടില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ ജസ്റ്റിസ് വിജു എബ്രഹാം സർക്കാറിന്റെയടക്കം വിശദീകരണവും തേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]