

ഭക്ഷ്യ സുരക്ഷ നിയമം : ഹെൽത്ത് ഡ്രിങ്കിൽ നിന്ന് ‘ഹോർലിക്ക്സിനെ’ ഒഴിവാക്കി , ഹിന്ദുസ്ഥാൻ യുണിലിവർ
തിരുവനന്തപുരം: പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ അനുസരിച് ആരോഗ്യ പാനീയ വിഭാഗത്തില്‍നിന്ന് ഹോർലിക്സിന് മാറ്റം. ഹിന്ദുസ്ഥാൻ യുണിലിവർ ഹോർലിക്സിനെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍നിന്ന് ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ വിഭാഗത്തിലേക്ക് മാറ്റിയത്. ഹോർലിക്സില്‍നിന്ന് ‘ഹെല്‍ത്ത്’ എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു.
ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം-എന്നതിന് വ്യക്തമായ നിർവചനം ഇല്ലാത്തതിനാലാണ് ലേബല്‍മാറ്റം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രത്യേക നിർദേശം നല്‍കിയിരുന്നു. പാല് ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്സ്, എനർജി ഡ്രിങ്ക്സ് എന്നിങ്ങനെ തരംതിരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനായിരുന്നു നിർദേശം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംമൂലം ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് തടയാനായിരുന്നു ഇത്.
പാനീയങ്ങളിലെ പഞ്ചസാരയുടെ ഉയർന്ന അളവ് സംബന്ധിച്ചുള്ള ആശങ്കകളെ തുടർന്നാണ് തീരുമാനം. ഏതാനും ദിവസം മുൻപ് ബോണ്‍വിറ്റയില്‍ പരിശോധന നടന്നിരുന്നു. ബോണ്‍വിറ്റയെയും മറ്റ് പാനീയങ്ങളെയും ആരോഗ്യ പാനീയങ്ങള്‍ എന്ന് നാമകരണം ചെയ്യരുതെന്ന് ഇ-കൊമേഴ്സ് വെബ്സൈറ്റുകളോട് സർക്കാർ നിർദേശിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമങ്ങളില്‍ വ്യക്തതയില്ലാത്തതായിരുന്നു അതിന് കാരണമായി പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |