
ബ്യൂണസ് ഐറിസ്: ഒമ്പത് കോടി വർഷങ്ങൾക്ക് മുമ്പ് അർജൻ്റീനയിൽ ജീവിച്ചിരുന്ന അതിഭീമൻ ദിനോസറിൻ്റെ ഫോസിൽ കണ്ടെത്തി. ദിനോസറിന് ഹിന്ദു ദേവനായ ശിവന്റെ പേരാണ് ശാസ്ത്രജ്ഞർ നൽകിയത്. സംഹാരത്തിന്റെ ദൈവമായതിനാലാണ് ശിവന്റെ പേര് നൽകിയതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ബസ്തിങ്ഗോറിടൈറ്റാൻ ശിവ എന്നാണ് മുഴുവൻ പേര്. ഇവയുടെ ആനിമേഷൻ വീഡിയോയും പുറത്തിറക്കി. 2023 ഡിസംബർ 18-ന് ആക്ട പാലിയൻ്റോളജിക്ക പോളോണിക് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഈ ദിനോസറിന് 30 മീറ്ററ് നീളവും 74 ടൺ ഭാരവുമുള്ളതായി കരുതപ്പെടുന്നു.
Read More…
ടൈറ്റനോസറിൻ്റെ ഏറ്റവും വലിയ ഇനത്തെയാണ് കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. അർജന്റീനയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ന്യൂക്വൻ പ്രവിശ്യയിൽ നിന്നാണ് ഫോസിലുകൾ ലഭിച്ചത്. 90 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ഭൂമിയിൽ ജീവിച്ചിരുന്നുവെന്നാണ് നിഗമനം. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ജീവികളിൽ ഒന്നാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ദിനോസർ അർജൻ്റീനോസോറസിന്റെ ഭാരം 77 ടണ്ണായിരുന്നു. മാനുവൽ ബസ്റ്റിങ്കോറി എന്ന കർഷകനാണ് 2000-ൽ ന്യൂക്വൻ പ്രവിശ്യയിലെ തൻ്റെ കൃഷി ഭൂമിയിൽ നിന്ന് ശിവയുടെ ആദ്യത്തെ ഭീമാകാരമായ ഫോസിൽ കണ്ടെത്തിയത്.
Last Updated Apr 24, 2024, 3:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]