
ദുബായ്: കനത്ത വെള്ളക്കെട്ടിൽ വലഞ്ഞ് ദുബായിലെത്തിയ മലയാള സിനിമാപ്രവർത്തകരും. സംവിധായകൻ ബ്ലെസി, നടൻ ഉണ്ണി മുകുന്ദൻ, ഗോകുൽ എന്നിവരെല്ലാം മണിക്കൂറുകളോളമാണ് ദുബായ് വിമാനത്താവളത്തിൽ പുറത്തിറങ്ങാനാവാതെ കുടുങ്ങിപ്പോയത്.
ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടയിൽ കൊടും മരുഭൂമിയിൽ അകപ്പെട്ടവരാണ് പൃഥ്വിരാജും ബ്ലെസ്സിയും അടക്കമുള്ളവർ. ചിത്രം റിലീസായി, പ്രമോഷന് വേണ്ടി ദുബായിലെത്തിയപ്പോൾ പെരുമഴ. ഹക്കീമിനെ അവിസ്മരണീയമാക്കിയ ഗോകുലും ഗായകൻ ജിതിനും വിശന്നു വലഞ്ഞ് 24 മണിക്കൂറോളം ദുബായ് അൽ മക്തൂം വിമാനത്താവളത്തിലിരിക്കേണ്ടിവന്നു.
ആരൊക്കെയോ നൽകിയ വെള്ളവും ഭക്ഷണവും കഴിച്ചാണ് മണിക്കൂറുകൾ തള്ളിനീക്കിയത്. കൊച്ചിയിൽ നിന്നുമുള്ള ബ്ലെസ്സിയുടെ ദുബായ് വിമാനം റദ്ദാക്കി. മറ്റൊരു വിമാനത്തിൽ ഷാർജയിലെത്തിയപ്പോൾ വിമാനത്താവളവും റോഡുകളും പുഴപോലെയായി.
ജയ് ഗണേഷിന്റെ പ്രചാരണത്തിന് ദുബായിലെത്തിയ നടൻ ഉണ്ണി മുകുന്ദനും സംവിധായകൻ രഞ്ജിത് ശങ്കറും ശരിക്കും മരുഭൂമിയിലെ മഴക്കെടുതിയറിഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ് ഓരോയിടത്തും എത്തിച്ചേർന്നതെന്നും അവർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]