
അടൂർ: പത്തനംതിട്ട അടൂരിൽ വാറ്റ് ചാരായവും കോടയുമായി ഒരാളെ എക്സൈസ് പിടികൂടി. തൂവയൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ തൂവയൂർ സ്വദേശി അനിൽകുമാറിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 5 ലിറ്റർ വാറ്റുചാരായവും, 110 ലിറ്റർ കോടയുമാണ് എക്സൈസ് കണ്ടെടുത്തത്. സർക്കിൾ ഇൻസ്പെക്ടർ അൻഷാദ്.ബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാറ്റു ചാരായം പിടികൂടിയത്.
ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൽ കാസർഗോഡ് ചെങ്കള വില്ലേജിൽ നിന്നും എക്സൈസ് ചാരായം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബാരിക്കാട് സ്വദേശി കൃഷ്ണ.പി.ബി എന്നയാളെയാണ് 7 ലിറ്റർ വാറ്റ് ചാരായവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് റേഞ്ചിലെ എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ ജോസഫ് ജെ നേതൃത്വം നൽകിയ പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ്) ഏ.വി. രാജീവൻ പ്രിവൻന്റീവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ. കെ, രഞ്ജിത്ത്.കെ.വി, സിവിൽ എക്സൈസ് ഓഫീസർ കണ്ണൻ കുഞ്ഞി, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഫസീല എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് പിടികൂടിയിരുന്നു. അഴീക്കോട് മാർത്തോമ നഗറിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി വിപുൽദാസിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയിൽ വീട് റെയിഡ് ചെയ്തു ഇയാളെ പിടികൂടുകയായിരുന്നു.
എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബെന്നി പിവി, സുനിൽകുമാർ പി.ആർ, പ്രിവന്റീവ് ഓഫീസർമാരായ മന്മഥൻ കെ.എസ്, അനീഷ് ഇ.പോൾ, സിവിൽ എക്സൈസ് ഓഫീസർ റിഹാസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിൽസൻ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Last Updated Apr 23, 2024, 4:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]