
ദില്ലി: ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രനെതിരെ വീണ്ടും ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍. ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് നന്ദകുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മില്‍ നിന്ന് ബിജെപിയിലെത്തിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ദല്ലാള്‍ നന്ദകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എന്നാല്‍, മറ്റു സിപിഎം ഉന്നത നേതാക്കളെ ബിജെപിയിലെത്തിക്കാൻ ശോഭ സുരേന്ദ്രൻ തന്റെ സഹായം തേടിയിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി ,രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരെ ബി ജെ പി യിലെത്തിക്കാൻ ശോഭയെ പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ചുവെന്നും ദല്ലാൾ നന്ദകുമാര്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയെ ശോഭ സുരേന്ദ്രൻ കണ്ടു. ഒരു വിശ്വസ്തൻ മുഖേന കെ.മുരളീധരനേയും സമീപിച്ചിരുന്നു. എന്നാൽ നീക്കം പാളിയെന്നും ദല്ലാൾ നന്ദകുമാര്‍ പറഞ്ഞു. പോണ്ടിച്ചേരി ലഫ്റ്റ്നെന്റ് ഗവര്‍ണറാകാൻ ശോഭ വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നും അതേ കുറിച്ചുള്ള വിവരങ്ങൾ തനിക്കറിയാമെന്നും നന്ദകുമാര്‍ ആരോപിച്ചു.
Last Updated Apr 23, 2024, 5:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]