
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ മോഹൻലാൽ മലയാളികൾക്ക് നൽകിയത് എന്നും ഓർത്തിരിക്കാനുള്ള ഒട്ടനവധി കഥാപാത്രങ്ങളാണ്. ഇന്നും പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന മോഹൻലാലിന്റെ ഡാൻസിന് ഒരു പ്രത്യേക ആരാധക കൂട്ടം തന്നെയുണ്ട്. ഇപ്പോഴും സ്ക്രീനിൽ നിറഞ്ഞാടുന്ന നടനെ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ നോക്കി കാണുന്നതും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഒരു സ്വകാര്യ ഫിലിം അവാർഡ് നിശയിലെ വീഡിയോ ആണിത്. ആറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ ‘സിന്ദാ ബന്ദാ’ എന്ന ഗാനത്തിനാണ് മോഹൻലാൽ ചുവടുവയ്ക്കുന്നത്. വളരെ എനെർജറ്റിത് ആയി നടൻ കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാക്ഷാൽ ഷാരൂഖ് ഖാൻ തന്നെ കമന്റുമായി രംഗത്തെത്തുകയും ചെയ്തു. “ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയ മോഹൻലാൽ സാറിന് ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ചെയ്തെങ്കിലെന്ന് ഞാൻ ആഗ്രഹിച്ച് പോകുകയാണ്. വീട്ടിൽ ഒന്നിച്ചുള്ള അത്താഴത്തിനായി കാത്തിരിക്കുകയാണ്,” എന്നാണ് വീഡിയോ ഷെയർ ചെയ്ത് ഷാരൂഖ് ഖാൻ കുറിച്ചത്.
പിന്നാലെ മറുപടിയുമായി മോഹൻലാലും എത്തി. ഷാരൂഖിന്റെ ട്വീറ്റ് റി ട്വീറ്റ് ചെയ്ത് ‘നിങ്ങളെപ്പോലെ ആർക്കും ഇത് ചെയ്യാൻ കഴിയില്ല. നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി’, എന്നാണ് മോഹൻലാൽ കുറിക്കുന്നത്. ഇരുവരുടെയും ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം, നേര് ആണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക പ്രീയം നേടി ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ബറോസ് ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. എമ്പുരാന്, തരുണ്‍ മൂര്‍ത്തി ചിത്രം, റംബാന്‍, വൃഷഭ തുടങ്ങിയ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയണ്.
Last Updated Apr 23, 2024, 6:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]