ചെന്നൈ: ചെന്നൈയിലെ ‘കലാക്ഷേത്രയിൽ’ വീണ്ടും അറസ്റ്റ്. ലൈംഗിക അതിക്രമ പരാതിയിൽ മലയാളി അധ്യാപകനാണ് പിടിയിലായത്. അധ്യാപകൻ ഷീജിത്ത് കൃഷ്ണ (54) ആണ് അറസ്റ്റിൽ ആയത്. 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിലാണ് നടപടി. വിദേശത്തുള്ള യുവതി ഓൺലൈൻ വഴിയാണ് ഹൈക്കോടതിക്ക് പരാതി നൽകിയത്. കോടതി നിർദേശപ്രകാരം അടയാർ വനിത പൊലീസ് സെൽ ആണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് അധ്യാപകനെ പിടികൂടുകയായിരുന്നു.
കഴിഞ്ഞവര്‍ഷം ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ മലയാളി അധ്യാപകനും പീഡന കേസില്‍ അറസ്റ്റിലായിരുന്നു. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോളേജിലെ മുന്‍ വിദ്യാര്‍ഥിനി നല്കിയ പരാതിയിലാണ് നടപടി. 2023 ഏപ്രിലിലായിരുന്നു ഈ അറസ്റ്റ്. ഈ സംഭവത്തിനുശേഷമാണിപ്പോള് വീണ്ടും സമാനമായ പരാതിയില്‍ കലാക്ഷേത്രയിലെ മറ്റൊരു അധ്യാപകൻ കൂടി അറസ്റ്റിലാകുന്നത്.
കഴിഞ്ഞ വര്‍ഷം ക്യാമ്പസിലെ നാല് അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചിരുന്നു. 90ഓളം വിദ്യാര്‍ത്ഥികളാണ് അധ്യാപകര്‍ക്കെതിരെ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചിരുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അധ്യാപകര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന് വ്യക്തമാക്കിയിരുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]