

വിവാഹ സത്കാരത്തിനെത്തിയപ്പോൾ അപകടം ; ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് നല്ലളത്താണ് അപകടം. ഒളവണ്ണ മാത്തറ സ്വദേശി നസീമ (36), ഫാത്തിമ ലിയ (15) എന്നിവരാണ് മരിച്ചത്. വിവാഹ സത്കാരത്തിനെത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
വൈകീട്ട് അഞ്ചിനു റെയിൽ പാളം മുറിച്ചു കടക്കവേ കൊച്ചുവേളി- ചണ്ഡീഗഢ് സമ്പർക് ക്രാന്തി ട്രെയിൻ ഇടിച്ചാണ് മരണം. നസീമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുണ്ടായിത്തോട് കല്ലേരിപ്പാറയിൽ ഹംസക്കോയയുടെ മകൻ ഹാരിസിന്റെ വിവാഹ സത്കാരത്തിനാണ് ഇരുവരും എത്തിയത്. നിസാറാണ് നസീമയുടെ ഭർത്താവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]