
തിരുവനന്തപുരം: കോഴിക്കോട് വളർത്തു പോത്തിന്റെ കുത്തേറ്റ് ഉടമ മരിച്ചു. വാൽപ്പാറ അണലി എസ്റ്റേറ്റിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് 60 കാരന് ഗുരുതരമായി പരിക്കേറ്റു.
കോഴിക്കോട് മാവൂരിലാണ് വളർത്തു പോത്തിന്റെ കുത്തേറ്റ് 65 കാരൻ മരിച്ചത്. മാവൂർ പനങ്ങോട് കുളങ്ങര ഹസൈനാർ ആണ് മരിച്ചത്. പോത്തിനെ തീറ്റിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും മരിച്ചു.
വാൽപ്പാറ അണലി എസ്റ്റേറ്റ് തൊഴിലാളി രവിക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഉച്ചതിരിഞ്ഞ് 2 മണിക്ക് എസ്റ്റേറ്റിലെ കാപ്പിതോട്ടത്തിൽ വച്ചായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. വയറിനാണ് പരിക്ക്.വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി പൊള്ളിച്ചിയിലേക്ക് കൊണ്ടുപോയി.
Last Updated Apr 22, 2024, 6:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]