
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം നൽകി.മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിൻറെ പകർപ്പ് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കമ്മീഷണർ ഓഫീസിനുമുന്നിൽ അതിജീവിത സമരത്തിലാണ്.
കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു എന്നായിരുന്നു അതിജീവിതയുടെ ആരോപണം. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. അതിജീവിതയുടെ സമരത്തെക്കുറിച്ചും, അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് കൈമാറാത്തതിനെക്കുറിച്ചും അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
മൊഴിയെടുത്ത ഡോക്ടർ, പോലീസിന് നൽകിയ റിപ്പോർട്ടിൽ തൻറെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി. പിന്നാലെ മെഡിക്കൽ കോളേജ് എസിപി അന്വേഷണം നടത്തുകയും അതിജീവിതയുടെ വാദത്തിൽ കഴമ്പില്ലെന്ന് കാട്ടി സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാല്‍, ഈ റിപ്പോർട്ടിൽ തനിക്ക് അനുകൂലമായ കാര്യങ്ങൾ ഉണ്ടെന്നും അതിനാലാണ് റിപ്പോർട്ടിൻ്റെ പകർപ്പ് കൈമാറാത്തതെന്നുമാണ് അതിജീവിതയുടെ വാദം.
Story Highlights : CM office intervened in the complaint of Victim in ICU torture case
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]