

പൊലീസിനെ കണ്ട് ഭയന്നോടി യുവാക്കള്‍; കാണാതായ അതിരമ്പുഴ സ്വദേശിയായ യുവാവിന്റെ മൃതദേഹം എം ജി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കിണറ്റില്‍ കണ്ടെത്തി
സ്വന്തം ലേഖകൻ
കോട്ടയം: പൊലീസിനെകണ്ട് ചിതറിയോടിയ സംഘത്തിലെ യുവാവിന്റ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ കണ്ടെത്തി. അതിരമ്പുഴ നാല്‍പ്പാത്തിമല തടത്തില്‍ സുരേന്ദ്രന്-ഷീബാ ദമ്പതികളുടെ മകന് ആകാശ് സുരേന്ദ്രന്റ (19) മൃതദേഹമാണ് എം ജി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കിണറ്റില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 10 മണിയോടെ ആകാശും സുഹൃത്തുക്കളും പുരയിടത്തില്‍ ഇരിക്കുന്ന സമയത്ത് രാവിലെ നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിയ പൊലീസ് രാത്രി വീണ്ടും വന്നു. പൊലീസിനെ കണ്ടയുടന്‍ ആകാശും സുഹൃത്തുകളും നാല് പാടും ചിതറിയോടി. ഓടുന്നതിനിടെ കിണറില്‍ വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആകാശിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. അമല്‍, അശ്വിന് എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]