
കൊല്‍ക്കത്ത: ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വിയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഇന്നലെ നേരിട്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു ആര്‍സിബുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആര്‍സിബി ഇന്നിംഗ്സിലെ അവസാന ന്തില്‍ 221ന് പുറത്താവുകയായിരുന്നു. ഇതോടെ എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ആര്‍സിബി രണ്ട് പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുകയാണ്.
ഇതോടെ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചെന്ന് പറയാം. ഇനി ആറ് മത്സരങ്ങള്‍ മാത്രമാണ് ആര്‍സിബിക്ക് അവശേഷിക്കുന്നത്. മൂന്നെണ്ണം സ്വന്തം ഗ്രൗണ്ടിലും മൂന്നെണ്ണം എവേ ഗ്രൗണ്ടിലും. മുഴുവന്‍ മത്സരങ്ങള്‍ ജയിച്ചാല്‍ പോലും ആര്‍സിബിക്ക് പരാമാവധി നേടാനാവുന്ന പോയിന്റ് 14 മാത്രമാണ്. എന്നാല്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ ജയിക്കുകയെന്നത് ആര്‍സിബിയുടെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ഇനി 14 പോയിന്റ് നേടിയാല്‍ പോലും പ്ലേ ഓഫിലെത്തുക പ്രയാസമാണ്.
ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന് നിലവില്‍ 12 പോയിന്റുണ്ട്. രണ്ടാമതുള്ള കൊല്‍ക്കത്തയ്ക്ക് 10 പോയിന്റും. മൂന്നാമതുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനും 10 പോയിന്റുണ്ട്. എട്ട് പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് നാലാം സ്ഥാനത്തും. ഇവരെയൊക്കെ മറികടക്കണമെങ്കില്‍ ആര്‍സിബി മാത്രം കരുതിയില് മതിയാവില്ല. ഇന്നലെ ആര്‍സിബിയെ തോല്‍പ്പിച്ചതോടെയാണ് കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയമുണ്ട് അവര്‍ക്ക്. ഹൈദരാബാദിനും 10 പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ പിന്നിലാണ്. ഏഴ് മത്സരങ്ങളില്‍ നാല് ജയമുള്ള ചെന്നൈക്ക് എട്ട് പോയിന്റാണുള്ളത്.
ഇത്രുയും തന്നെ പോയിന്റുള്ള ലഖ്നൗ അഞ്ചാം സ്ഥാനത്ത്. ഏഴ് മത്സരങ്ങള്‍ ലഖ്നൗ പൂര്‍ത്തിയാക്കി. ഇന്നലെ പഞ്ചാബിനെതിരെ മൂന്ന് വിക്കറ്റിന് ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ് ആറാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് ഗുജറാത്തിന്. ആറ് പോയിന്റ് വീതമുള്ള മുംബൈ ഇന്ത്യന്‍സും ഡല്‍ഹി കാപിറ്റല്‍സും യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങളില്‍. മുംബൈ ഏഴ് മത്സരം പൂര്‍ത്തിയാക്കി. ഡല്‍ഹി എട്ട് മത്സരം കളിച്ചു. എട്ട് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള പഞ്ചാബ് നാല് പോയിന്റുമായി ആര്‍സിബിക്ക് മുന്നില്‍ ഒമ്പതാം സ്ഥാനത്ത്.
Last Updated Apr 22, 2024, 1:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]