
പത്തനംതിട്ട മെഴുവേലിയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട്.ആറുവര്‍ഷം മുന്‍പ് മരിച്ച അന്നമ്മയുടെ പേരിലാണ് വീട്ടില്‍ വച്ച് കള്ളവോട്ട് ചെയ്തത്. ബില്‍ഒയുടെയും, കോണ്‍ഗ്രസ് മെഴുവേലി പഞ്ചായത്ത് മെമ്പറുടെയും അറിവോടെയാണ് കള്ളവോട്ട് നടന്നതെന്ന് കാട്ടി എല്‍ഡിഎഫ് പരാതി നല്കി. പരാതിക്കാരുടെ മൊഴി തിരഞ്ഞെടുപ്പ് കമ്മീഷന് രേഖപ്പെടുത്തി. വീട്ടിലേക്കുള്ള നടപടി വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. (Fake vote attempted in Pathanamthitta)
ആറു വര്‍ഷം മുന്‍പ് മരിച്ച 94 കാരി അന്നമ്മയുടെ പേരിലാണ് പത്തനംതിട്ട മെഴുവേലിയില്‍ വോട്ട് ചെയ്തത്. 874 ആയിരുന്നു അന്നമ്മയുടെ വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍. ഇത് നീക്കം ചെയ്യാതെ 876 ആംക്രമനമ്പര്‍ ഉള്ള അന്നമ്മയുടെ മകന്റെ ഭാര്യ 65 വയസ്സുകാരി അന്നമ്മയെ കൊണ്ടാണ് മരിച്ചയാള്‍ക്ക് വേണ്ടി വോട്ട് ചെയ്യിച്ചത്. മെഴുവേലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് മെമ്പര്‍ ഉള്‍പ്പെടെ അറിഞ്ഞാണ് കള്ളവോട്ട് നടന്നത് എന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. കള്ളവോട്ട് നടന്നു എന്നത് ബിഎല്‍ ഓയും സ്ഥിരീകരിച്ചു.
Read Also:
അന്നമ്മ പറയുന്നത് കള്ളമാണ് എന്നും മരിച്ച ആളുടെ പേരിലാണ് വോട്ട് ചെയ്യാനുള്ള അപേക്ഷ നല്‍കിയിരുന്നത് എന്നും പരാതിക്കാരും പറഞ്ഞു.കള്ളവോട്ട് നടന്ന കാര്യം 24 പുറത്ത് വിട്ടതോടെ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. നിലവില്‍ പരാതിക്കാരുടെ ഉള്‍പ്പെടെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായ വീഴ്ച നടന്നു എന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. ബിഎല്‍ഒക്ക് പുറമേ വീട്ടില്‍ വോട്ട് ജയിക്കാന്‍ പോയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അച്ചട നടപടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
Story Highlights : Fake vote attempted in Pathanamthitta
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]