
സൗന്ദര്യറാണിപ്പട്ടത്തിനു വേണ്ടി മനുഷ്യര്‍ മത്സരിക്കുന്നത് നമുക്കറിയാം. എന്നാല്‍ ഇതാദ്യമായി നിര്‍മ്മിതിബുദ്ധി ജന്മം നല്കുന്ന എ ഐ സുന്ദരികള്‍ക്കായി ഒരു മത്സരം നടക്കാന്‍ പോകുകയാണ് ‘മിസ്സ് എ ഐ’. വേള്‍ഡ് എ ഐ ക്രിയേറ്റര്‍ അവാര്‍ഡ്സ് ആണ് മിസ് എഐ മത്സരം സംഘടിക്കുന്നത്. (Miss AI The World’s First Beauty contest for AI Models)
2023 ജൂണിലാണ് സ്പാനിഷ് ഫിറ്റ്നെസ് ഫ്രീക്കായ ഐറ്റാന ലോപ്പസ് ഇന്‍സ്റ്റഗ്രാമിലെത്തിയത്. അതിവേഗമാണ് മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സിനെ അവര്‍ക്ക് ലഭിച്ചത്. ഗെയിമറും ഫിറ്റ്നെസ് പ്രിയയുമാണ് താനെന്നാണ് പേജില്‍ ഐറ്റാന സ്വയം വിശേഷിപ്പിക്കുന്നത്. പ്രതിമാസം നാലു ലക്ഷത്തിലധികം രൂപയാണ് ഈ പേജ് ഇന്ന് നേടുന്നത്.
Read Also:
പക്ഷേ ഐറ്റാന ലോപ്പസ് മജ്ജയും മാംസവുമുള്ള യുവതിയല്ല. വിക്ടോറിയ സീക്രട്ട് അണ്ടര്‍ ഗാര്‍മെന്റ്സുകളുടെ മോഡലായി പ്രവര്‍ത്തിക്കുന്ന അവര്‍ ഒരു എ ഐ ജനറേറ്റഡ് മോഡലാണ്. നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് നിര്‍മ്മിച്ച സാങ്കല്പിക സുന്ദരി. ക്ലൂലെസ് എന്ന മോഡല്‍ ഏജന്‍സിയ്ക്കായി റോബിന് ക്രൂസ് എന്ന പരസ്യഏജന്‍സി ഉടമയാണ് ഈ വിര്‍ച്വല്‍ മോഡലിനെ സൃഷ്ടിച്ചത്. എ ഐ സൗന്ദര്യറാണികളെ കണ്ടെത്താനായി വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ഡ്സ് നടത്തുന്ന മിസ്സ് എ ഐ മത്സരത്തിന്റെ നാലംഗ ജൂറിയിലെ രണ്ട് എ ഐ ജൂറിയംഗങ്ങളിലൊരാള്‍ കൂടിയാണ് ഐറ്റാന ലോപ്പസ്. എ ഐ മോഡലായ എമിലി പെലിഗ്രിനിയാണ് മറ്റൊരു ജൂറിയംഗം.
ആല്‍ബ റെന, നതാലിയ നോവക്ക്, മില്ല സോഫിയ തുടങ്ങി നിരവധി തകര്‍പ്പന്‍ എ ഐ മോഡലുകളും ഇന്‍ഫഌവന്‍സേഴ്സും ഇന്ന് ലോകത്തുണ്ട്. സൗന്ദര്യം, സൃഷ്ടിക്കു പിന്നിലെ സാങ്കേതിക മികവ്, സമൂഹമാധ്യമങ്ങളിലെ ജനപ്രിയത, ആരാധകരുമായുള്ള ഇടപെടല്‍ എല്ലാം തന്നെ മിസ്സ് എ ഐ മത്സരത്തില്‍ വിലയിരുത്തപ്പെടും. മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ സ്വീകരിച്ചു തുടങ്ങി. മേയ് 10നാണ് ഫലപ്രഖ്യാപനം. വിജയിക്ക് അയ്യായിരം ഡോളര്‍ അഥവാ നാലു ലക്ഷം രൂപയാണ് സമ്മാനം. മിസ് എ ഐ ആരാകുമെന്ന കാത്തിരിപ്പിലാണ് ഇപ്പോള്‍ ലോകം.
Story Highlights : Miss AI The World’s First Beauty contest for AI Models
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]