
വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനാവുന്ന ഗോട്ട് -ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന ഗാനവും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ചുള്ള മറ്റൊരു ഗംഭീര വിവരം പുറത്തുവന്നിരിക്കുകയാണ്. ഗോട്ടിൽ വിജയ്ക്കൊപ്പം അന്തരിച്ച നടൻ വിജയകാന്തും ഉണ്ടാകുമെന്നതാണ് ആ വിവരം.
ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയകാന്തിന്റെ ഭാര്യയും ഡി.എം.ഡി.കെ നേതാവുമായ പ്രേമലതയാണ് ഇക്കാര്യം പറഞ്ഞത്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിജയകാന്തിനെ പുനസൃഷ്ടിക്കുന്ന കാര്യത്തേക്കുറിച്ച് വിജയ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി കഴിഞ്ഞ കുറച്ചുദിവസമായി ചർച്ച നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പ്രേമലത വ്യക്തമാക്കി.
“ഷണ്മുഖപാണ്ഡ്യനുമായി ചർച്ച നടത്താനായി സംവിധായകൻ വെങ്കട്ട് പ്രഭു നാലഞ്ച് തവണ വീട്ടിൽ വരികയും പലവട്ടം ചർച്ചകൾനടത്തുകയും ചെയ്തു. എന്നെ വന്നു കാണണമെന്ന് വെങ്കട്ട് പ്രഭു അഭ്യർത്ഥിച്ചിരുന്നു. ഞാനിപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് വന്നിരിക്കുകയാണ്. ഗോട്ട് എന്ന ചിത്രത്തിൽ എ.ഐ സഹായത്തോടെ ക്യാപ്റ്റനെ വെള്ളിത്തിരയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് അവർ അനുവാദം ചോദിച്ചിരിക്കുന്നത്. എന്നെ നേരിൽക്കാണണമെന്ന് വിജയ് യും ആവശ്യപ്പെട്ടിട്ടുണ്ട്.
ക്യാപ്റ്റൻ ഉണ്ടായിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന് അദ്ദേഹത്തിന്റെ വീക്ഷണകോണിൽ കാണാനാണ് ഞാൻ ശ്രമിക്കുന്നത്. വിജയ് സിനിമയിൽ വന്ന സമയത്ത് അദ്ദേഹം നായകനായ സിന്ദൂരപാണ്ഡി എന്ന ചിത്രത്തിൽ വിജയകാന്ത് അഭിനയിക്കുകയും വിജയ്ക്ക് പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു. വിജയിനേയും പിതാവ് എസ്. എ. ചന്ദ്രശേഖറിനേയും ക്യാപ്റ്റന് വളരെ ഇഷ്ടമായിരുന്നു. 17 ചിത്രങ്ങളിലാണ് ചന്ദ്രശേഖറും വിജയകാന്തും ഒരുമിച്ച് പ്രവർത്തിച്ചത്. ക്യാപ്റ്റനുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും നോ പറയില്ല. ഞാനും ഇതുതന്നെയാണ് അവരോടുപറഞ്ഞത്.”
ഇലക്ഷൻ കഴിഞ്ഞ് വിജയ് യുമായി കൂടിക്കാഴ്ച നടത്തിയശേഷം ആ നല്ല വാർത്ത എല്ലാവരേയും അറിയിക്കും. വെങ്കട്ട് പ്രഭുവിനെ കുട്ടിക്കാലം മുതലേ അറിയാം. അതുകൊണ്ട് അദ്ദേഹത്തോടോ വിജയ് യോടെ താൻ നോ പറയില്ലെന്നും പ്രേമലത കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]