
മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്സീന, ഇവരുടെ സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 31 ഗ്രാം എംഡിഎംഎ പിടികൂടി.
ഇന്നലെ വൈകീട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്ത് വച്ചാണ് അരീക്കോട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത് . യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്.
മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഇവർ ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശികുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
Last Updated Apr 17, 2024, 2:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]