
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പിന്തുണയുമായി ബാറ്റിംഗ് കോച്ച് കെയ്റോണ്‍ പൊള്ളാര്‍ഡ്. തോല്‍വിയുടെ പേരില്‍ ഏതെങ്കിലും ഒരു കളിക്കാരനെ കുറ്റപ്പെടുത്തുന്നത് കേട്ട് മടുത്തുവെന്നും ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിമാണെന്നും ചെന്നൈക്കെതിരായ തോല്‍വിക്ക് ശേഷം പൊള്ളാര്‍ഡ് പറഞ്ഞു.
ഏതെങ്കിലും വ്യക്തികളെ തെരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുന്നത് കേട്ട് ഞാന്‍ മടുത്തു.ആത്യന്തികമായി ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിമാണ്. അവന് അടുത്ത ആറാഴ്ച കഴിഞ്ഞാല്‍ രാജ്യത്തിനായി കളിക്കേണ്ടവനാണ്.അവിടെ അവനുവേണ്ടി എല്ലാവരും കൈയടിക്കും. അവന് മികച്ച പ്രകടനം നടത്തണമെന്ന് ആഗ്രഹിക്കും. അതുപോലെ ഇപ്പോള്‍ ആരെയും തെരഞ്ഞെുപിടിച്ച് കുറ്റപ്പെടുത്താതെ അവനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.എന്നാല്‍ മാത്രമെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓള് റൗണ്ടറില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പ്രതീക്ഷിക്കാനാവു. അവന് ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും ഫീല്‍ഡ് ചെയ്യാനും കഴിയും.അത് തന്നെയാണ് അവന്റെ ഏറ്റവും വലിയ സവിശേഷതയെന്നും പൊള്ളാര്‍ഡ് മത്സരശേഷം പറഞ്ഞു.
ചെന്നൈക്കെതിരായ മത്സരത്തില്‍ നിര്‍ണായക ടോസ് ജയിച്ചിട്ടും ക്യാപ്റ്റനെന്ന നിലയില്‍ ഗ്രൗണ്ടില്‍ ഹാര്‍ദ്ദിക് എടുത്ത പല തീരുമാനങ്ങളും വിമര്‍ശിക്കപ്പെട്ടിരുന്നു. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെക്കൊണ്ട് പന്തെറിയിക്കാതിരുന്നതും ചെന്നൈ ഇന്നിംഗ്സിലെ അവസാന ഓവറില്‍ ധോണിയുടെ പ്രഹരമേറ്റുവാങ്ങിയതും ബാറ്റിംഗിനിറങ്ങി നിരാശപ്പെടുത്തിയതുമെല്ലാം ഹാര്‍ദ്ദിക്കിനെതിരായ വിമര്‍ശനത്തിന് കാരണമായിരുന്നു.
മുന്‍ നായകന് രോഹിത് ശര്‍മ അപരാജിത സെഞ്ചുറി നേടിയിട്ടും മുംബൈ ചെന്നൈയോട് 20 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു. ചെന്നൈ ഇന്നിംഗ്സിലെ അവസാന നാലു പന്തുകളില്‍ ധോണി ഹാര്‍ദ്ദിക്കിനെതിരെ മൂന്ന് സിക്സ് അടക്കം 20 റണ്‍സ് നേടിയത് മത്സരത്തില്‍ നിര്‍ണായകമായിരുന്നു.
Last Updated Apr 15, 2024, 1:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]