
കായംകുളത്തെ സിപിഐഎം വിവാദത്തിൽ പ്രതികരിച്ച് രാജിക്കത്ത് നൽകിയ സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി അംഗം കെഎൽ പ്രസന്നകുമാരി. വിവാദങ്ങൾ അവസാനിച്ചു. ഒരു കാരണവശാലും ബിജെപിയിലേക്കില്ല എന്നും പ്രസന്നകുമാരി 24നോട് പ്രതികരിച്ചു.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനായ യോഗത്തിൽ ഇന്നലെ പങ്കെടുത്തു. ഒരു കാരണവശാലും ബിജെപിയിലേക്ക് ഇല്ല. സിപിഐഎമ്മിൽ ഉറച്ചുനിൽക്കുന്നു. എസ്എൻഡിപി കുടുംബാംഗം എന്ന നിലയിലാണ് ബിഡിജെഎസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ബിഡിജെഎസ് നേതാക്കൾ അതിന്റെ ചിത്രങ്ങൾ തെറ്റായി പ്രചരിപ്പിച്ചു.
ശാരീരിക അവശതകൾ മൂലമാണ് വിട്ടുനിൽക്കുന്നതായി കത്ത് നൽകിയത്. ശാരീരിക അവശതകൾ മൂലം സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പാർട്ടിയിലെ തന്നെ ചില ഉന്നതർ ഇതിനെ തെറ്റായി വ്യാഖ്യാനിച്ചു. കത്തിൽ എവിടെയും കെ എച്ച് ബാബുജാന്റെ പേര് പറയുന്നില്ല.
വിപിൻ സി ബാബുവിന്റെ പരാമർശം പണ്ടു നടത്തിയതാണ്. കേസിൽ ബിപിൻ നിരപരാധി ആണെന്ന് മാത്രമാണ് പറഞ്ഞത്. കൊലപാതകത്തെക്കുറിച്ച് മറ്റൊന്നും അറിയില്ലെന്നും പ്രസന്നകുമാരി പ്രതികരിച്ചു.
Story Highlights: kl prasannakumari kayamkulam cpim bjp
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]