

First Published Apr 13, 2024, 7:13 PM IST
മുള്ളൻപൂര്‍: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങുന്നത്. രാജസ്ഥാന് ടീമില്‍ ഓപ്പണര്‍ ജോസ് ബട്ലറും സ്പിന്നര്‍ ആര് അശ്വിനും പ്ലേയിംഗ് ഇലവനിലില്ല. ബട്ലര്ക്ക് പകരം കൊടിയാന്‍ ടീമിലെത്തിയപ്പോള്‍ അശ്വിന് പകരം റൊവ്മാന്‍ പവല്‍ പ്ലേയിംഗ് ഇലവനിലെത്തി.
പഞ്ചാബ് നിരയിൽ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും പരിക്ക് മൂലം ഇന്ന് കളിക്കുന്നില്ല. ധവാന്റെ അഭാവത്തില്‍ സാം കറനാണ് പഞ്ചാബിനെ നയിക്കുന്നത്. ലിയാം ലിവിംഗ്സ്റ്റണും പഞ്ചാബ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. തുടര്‍ച്ചയായ നാലു കളികളില്‍ ജയിച്ചശേഷം കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനോട് അവസാന പന്തില്‍ തോല്‍വി വഴങ്ങിയതിന്റെ പേരില്‍ വിമര്ശക്കുന്നവര്ക്ക് എതിരാളികളുടെ ഗ്രൗണ്ടിലെ വിജയം കൊണ്ട് റോയല്‍സ് നായകന് സഞ്ജു സാംസണ് മറുപടി പറയും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഓപ്പണിംഗില്‍ യശസ്വി ജയ്സ്വാളിന്റെ മങ്ങിയ ഫോം തലവേദനയാകുമ്പോഴും സഞ്ജുവിന്റെയും റിയാൻ പരാഗിന്റെയും മിന്നും ഫോമിലാണ് രാജസ്ഥാന്റെ ബാറ്റിംഗ് പ്രതീക്ഷ. കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ട് ജയവും മൂന്ന് തോൽവിയുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സിന് ടേബിളിൽ മുന്നേറാൻ രാജസ്ഥാനെതിരെ ജയിച്ചേ തീരൂ.
പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൻ: ജോണി ബെയർസ്റ്റോ, അഥർവ ടൈഡെ, പ്രഭ്സിമ്രാൻ സിംഗ്, സാം കറൻ(ക്യാപ്റ്റൻ), ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ്മ, ശശാങ്ക് സിംഗ്, ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, കാഗിസോ റബാഡ.
രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ(ക്യാപ്റ്റൻ), റിയാൻ പരാഗ്, ധ്രുവ് ജുറെൽ, ഷിമ്രോൺ ഹെറ്റ്മെയർ, റൊവ്മാൻ പവൽ, തനുഷ് കോട്ടിയാൻ, കേശവ് മഹാരാജ്, ട്രെന്റ് ബോൾട്ട്, അവേശ് ഖാൻ, കുൽദീപ് സെൻ, യുസ്വേന്ദ്ര ചാഹൽ.
Last Updated Apr 13, 2024, 7:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]