
മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥന് റോയല്‍സിന് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. എട്ടാമനായി ക്രീസിലിറങ്ങിയ 16 പന്തില്‍ 31 റണ്‍സടിച്ച അശുതോഷ് ശര്‍മയാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. 24 പന്തില്‍ 29 റണ്‍സെടുത്ത ജിതേഷ് ശര്‍മയും പഞ്ചാബിനായി പൊരുതി. രാജസ്ഥാനു വേണ്ടി കേശവ് മഹാരാജും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തുടക്കം മുതല്‍ വരിഞ്ഞു മുറുക്കി സഞ്ജു
ടോസ് ജയിച്ചതിന് പിന്നാലെ ഫീല്‍ഡിംഗിനിറങ്ങിയ രാജസ്ഥാന് ബൗളര്‍മാര്‍ പഞ്ചാബിനെ തുടക്കം മുതല്‍ വരിഞ്ഞുമുറുക്കി. പവര്‍പ്ലേയില്‍ ഒരിക്കല്‍ പോലും തകര്‍ത്തടിക്കാന്‍ വിടാതിരുന്ന രാജസ്ഥാന് ബൗളര്‍മാര്‍ പഞ്ചാബിനെ 38 റണ്‍സില്‍ പിടിച്ചു നിര്‍ത്തി. ഇതിനിടെ നാലാം ഓവറില്‍ ശിഖര്‍ ധവാന് പകരം ക്രീസിലിറങ്ങിയ അഥര്‍വ ടൈഡെയെ(12 പന്തില്‍ 15) ആവേശ് മടക്കിയിരുന്നു. പവര്‍ പ്ലേക്ക് പിന്നാലെ പ്രഭ്സിമ്രാന് സിംഗിനെയും(10) യുസ്വേന്ദ്ര ചാഹലും ജോണി ബെയര്‍സ്റ്റോയെ(19 പന്തില്‍ 15) കേശവ് മഹാരാജും വീഴ്ത്തിയതോടെ പഞ്ചാബ് 47-3ലേക്്ക കൂപ്പുകുത്തി.
ശിഖര്‍ ധവാന് പകരം പഞ്ചാബിനെ നയിക്കുന്ന ക്യാപ്റ്റന്‍ സാം കറനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. മഹാരാജിന്റെ പന്തില്‍ സാം കറന്(6) മടങ്ങി. പത്തോവര്‍ കഴിഞ്ഞപ്പോള്‍ 53-4 ആയിരുന്നു പഞ്ചാബിന്റെ സ്കോര്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകര്‍ത്തടിച്ച ശശാങ്ക് സിംഗ്(9) പെട്ടെന്ന് മടങ്ങിയതിന് പിന്നാലെ ജിതേഷ് ശര്‍മ പഞ്ചാബിന് പ്രതീക്ഷ നല്കി. 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് മാത്രമെടുത്ത പഞ്ചാബ് പതിനാറാം ഓവറില്‍ 100 കടന്നു.
Sen denies a Shashank show today ❌
— JioCinema (@JioCinema)
പിന്നാലെ ആവേശ് ഖാന്റെ പന്തില്‍ ജിതേഷ് ശര്‍മ(29) വീണു. സഞ്ജുവിന്റെ അസാമാന്യ മികവില്‍ ലിവിംഗ്സ്റ്റണ്(14 പന്തില്‍ 21) റണ്ണൗട്ടായതോടെ പഞ്ചാബ് 130ല്‍ താഴെ ഒതുങ്ങുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളില്‍ ആവേശ് ഖാന്റെയും സ്ജുവിന്റെയും ധാരണപ്പിശകില്‍ ജീവന് കിട്ടിയ അശുതോഷ് ശര്‍മ തകര്‍ത്തടിച്ചതോടെ(16 പന്തില്‍ 31) പഞ്ചാബ് 147ല്‍ എത്തി. രാജസ്ഥാനുവേണ്ടി ആവേശ് ഖാന് നാലോവറില്‍ 34 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ കേശ്വ മഹാരാജ് നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Who can read Avesh’s lips and figure out what he said there? 😅
— JioCinema (@JioCinema)