
പൂച്ചാക്കൽ: ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വരവെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരം, ഹരിപ്പാട് മണ്ണാറശാല പുന്നൂർ മഠത്തിൽ കളത്തി വീട്ടിൽ പരേതനായ ശങ്കരനാരായണ പണിക്കരുടെ മകൻ ശ്രീജിത്ത് (30) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മാതാവ് ശ്യാമളദേവി, ഭാര്യ അഭിജ, ഒരു വയസ് പ്രായമായ മകൾ ശ്രേഷ്ഠ, അഭിജയുടെ മാതാവ് വത്സലകുമാരിക്കുമാണ് പരിക്കേറ്റത്, ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴര മണിയോടെയാണ് സംഭവം.
ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വരവെ ചേർത്തല – അരൂക്കുറ്റി റോഡിൽ മാക്കേക്കടവജപ്പാൻ കുടിവെള്ള പ്ലാന്റിന് സമീപത്ത് വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കാറ് വെട്ടി പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഉടനെ ചേർത്തല സ്വകാര്യ ആശുപത്രിയിൽ ശ്രീജിത്തിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂച്ചാക്കൽ പോലിസ് മേൽനടപടി സ്വീകരിച്ചു.
Last Updated Apr 11, 2024, 11:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]