
First Published Apr 11, 2024, 5:52 PM IST അബുദാബി: ഇത്തിഹാദ് എയര്വേയ്സില് കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത് 1.4 കോടി യാത്രക്കാര്‍. ഇത്തിഹാദ്, എയര്‍ അറേബ്യ, വിസ് എയര്‍ എന്നീ വിമാനങ്ങളിലായി കഴിഞ്ഞ വര്‍ഷം ആകെ 1.9 കോടി പേര് യാത്ര ചെയ്തിരുന്നു.
ഇതില്‍ തന്നെ യാത്രക്കാരുടെ എണ്ണത്തില്‍ ഇത്തിഹാദ് എയര്‍വേയ്സാണ് മുമ്പില്‍. മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധനവാണ് ഇത്തിഹാദ് എയര്‍വേയ്സിലെ യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 15 പുതിയ സര്‍വീസുകളാണ് ഇത്തിഹാദ് തുടങ്ങിയത്.
സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയതായി 30 വിമാനങ്ങളും വാങ്ങിയിരുന്നു. 20 ലക്ഷം പേരാണ് എയര്‍ അറേബ്യ വഴി യാത്ര ചെയ്തത്.
28 വിമാനത്താവളങ്ങളിലേക്ക് എയര്‍ അറേബ്യ സര്‍വീസ് നടത്തുന്നുണ്ട്. വിസ് എയര്‍ വഴി 30 ലക്ഷം പേരും കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തു. Read Also – പെരുന്നാൾ ദിനത്തില്‍ പേരക്കുട്ടികള്‍ക്കൊപ്പം ശൈഖ് മുഹമ്മദ്, ഫോട്ടോ വൈറല്‍ കേരളത്തിലേക്ക് 28 പ്രതിവാര സര്‍വീസുകൾ, സമ്മര്‍ ഷെഡ്യൂളുമായി ഒമാന്‍ എയര്‍ മസ്കറ്റ്: ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സമ്മര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.
മസ്കറ്റില്‍ നിന്ന് പ്രാദേശിക ലക്ഷ്യസ്ഥാനങ്ങൾക്ക് പുറമെ ഗള്‍ഫ്, അറബ്, ഫാര്‍ ഈസ്റ്റ് ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്ക ഉള്‍പ്പെടെ ലോകത്തിലെ 40 നഗരങ്ങളിലേക്കാണ് ഒമാന്‍ എയര്‍ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മസ്കറ്റ്-സലാല റൂട്ടില്‍ ആഴ്ചതോറും 24 സര്‍വീസുകള്‍, മസ്കറ്റ്-കസബ് റൂട്ടില്‍ ആറ് പ്രതിവാര സര്‍വീസുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ബാങ്കോക്ക്, ക്വാലാലംപൂര്‍, ഫുകെത്, ജക്കാര്‍ത്ത, മനില എന്നിവിടങ്ങളിലേക്കും മസ്കറ്റില്‍ നിന്ന് ഒമാന്‍ എയര്‍ സര്‍വീസുകളുണ്ടാകും.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ 12 നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചെന്നൈ, മുബൈ, ദില്ലി, ബെംഗളൂരു, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ഗോവ, ധാക്ക, ലഖ്നൗ, കറാച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഒമാന്‍ എയര്‍ സര്‍വീസുകൾ നടത്തും.
കേരള സെക്ടറില്‍ 28 പ്രതിവാര സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് – 07, കൊച്ചി -14, തിരുവനന്തപുരം- 07 എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്ക് ആഴ്ച തോറമുള്ള സര്‍വീസുകളുടെ എണ്ണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated Apr 11, 2024, 5:52 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]