

രാജ്യത്തിന്റെ വികസനത്തിന് മോദി സർക്കാർ തുടരണമെന്ന് കോട്ടയത്തെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി
കോട്ടയം : രാജ്യത്തിന്റെ വികസന വളർച്ച തുടരാൻ മോദി സർക്കാർ മുന്നാമതും വരേണ്ടത് അനിവാര്യമെന്ന് കോട്ടയം മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. സമസ്ഥ മേഖലയിലും വികസനക്കുതിപ്പുള്ള രാജ്യമായി ഭാരതം മാറിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിഡിജെഎസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക കലാ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കലാപരിപാടികൾ സംഘടിപ്പിച്ചു.15 പേർ അടങ്ങുന്ന കൈകൊട്ടിക്കളി സംഘം , നാടൻ പാട്ട് സംഘം 15 പേരടങ്ങുന്ന കളരിപ്പയറ്റ് സംഘം , അനിൽ വരണത്തിന്റെ നേതൃത്വത്തിലുള്ള മിമിക്രി സംഘം എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്.
അടിസ്ഥാന സൗകര്യങ്ങളിൽ വൻ കുതിച്ചു ചാട്ടമാണ് രാജ്യത്തുണ്ടായത്. രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി ഭാരതത്തെ ഉന്നതിയിൽ എത്തിച്ചു. സാധാരണക്കാരെ കൂടി വികസനത്തിൽ എത്തിക്കുവാൻ കഴിഞ്ഞതാണ് മോദി സർക്കാരിന്റെ നേട്ടം. കോട്ടയവും വികസനത്തിന്റെ പാതയിലെത്താൻ മോദിയോടൊപ്പം നിൽക്കുന്ന ഒരു എംപി കോട്ടയത്ത് നിന്നും ഉണ്ടാകേണ്ടതുണ്ടെന്നും തുഷാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |