
8:31 AM IST:
കച്ചത്തീവ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പി ചിദംബരം. ശ്രീലങ്ക സന്ദർശിച്ചിട്ടും ദ്വീപ് വേണമെന്ന് മോദി ആവശ്യപ്പെടാതിരുന്നത് എന്ത് കൊണ്ടാണെന്നാണ് ചിദംബരത്തിന്റെ ചോദ്യം. കച്ചത്തീവിൽ ഇത്രയും നാൾ പറഞ്ഞത് മാറ്റിപ്പറയുന്ന ബിജെപിയും കേന്ദ്രവും ചില വസ്തുതകൾ മറച്ചുവയ്ക്കുന്നുമുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
8:28 AM IST:
അമേഠിയിൽ റോബർട്ട് വദ്രക്ക് കോൺഗ്രസ് സീറ്റ് നൽകില്ല. പ്രിയങ്ക അമേഠിയിലും രാഹുൽ റായ്ബറേലിയിലും മത്സരിക്കണമെന്ന ഉറച്ച നിലപാടിൽ പാർട്ടി. വദ്രയുടെ പ്രസ്താവന അനാവശ്യമെന്നും വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ചേര്‍ന്നാകും പ്രകടനപത്രിക പുറത്തിറക്കുക. ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച അഞ്ച് ഗ്യാരണ്ടികളാകും പ്രകടന പത്രികയുടെയും ഹൈലൈറ്റ്.
8:25 AM IST:
കോട്ടയത്ത് അപരനായി പത്രിക നൽകിയവരിൽ സിപിഎം നേതാവുമുണ്ട് എന്നാണ് ശ്രദ്ധേയം. പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരനായത്. തൃശ്ശൂർ അഞ്ചേരി സ്വദേശി ഫ്രാൻസിസ് ഇ ജോർജ് ആണ് കോട്ടയത്ത് പത്രിക നൽകിയ മറ്റൊരു അപരൻ.
8:25 AM IST:
വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയിൽ അപരൻമാരുടെ ഭീഷണിയിലാണ് മുന്നണി സ്ഥാനാർത്ഥികൾ നേരിടുന്നത്. കെ കെ ശൈലജയ്ക്ക് മൂന്ന് അപരൻമാരാണുള്ളത്. ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാർത്ഥികളുമുണ്ട്. കോഴിക്കോട്ടെ മുന്നണി സ്ഥാനാർത്ഥികളും അപരഭീഷണിയിലാണ്. എളമരം കരിമീനും എം കെ. രാഘവനും മൂന്ന് അപരൻമാരാണ് ഉള്ളത്.
8:24 AM IST:
അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളികൾക്ക് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്ക്കോയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നാണെന്ന് പൊലീസ്. ഡിജിറ്റൽ തെളിവുകൾക്ക് ഇട നൽകാത്ത വിധം ആസൂത്രിതമായിട്ടായിരുന്നു നവീൻ ഓരോ നീക്കങ്ങളും നടത്തിയത്.
8:23 AM IST:
പാഠപുസ്തകത്തിൽ നിന്ന് ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി എൻസിഇആർടി. ഒഴിവാക്കിയ പാഠ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിർമ്മിച്ചത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. പ്ലസ് ടു പാഠപുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയത്.
8:23 AM IST:
പ്രതിഷേധത്തിനിടെ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം. ചിത്രം പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു.
8:22 AM IST:
സംസ്ഥാനത്ത് നാമനിർദേശ പത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന്. 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. ആകെ 499 പത്രികകളാണ് ലഭിച്ചത്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ മാത്രം 252 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചു. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും.