
സ്ലം ഡോഗ് മില്ല്യണയർ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ദേവ് പട്ടേൽ. ഇന്ത്യയിൽ വേരുകളുണ്ടെങ്കിലും ബ്രിട്ടീഷ് താരമായാണ് ദേവ് അറിയപ്പെടുന്നത്. തന്റെ ഇന്ത്യൻ പൈതൃകത്തേക്കുറിച്ചോർത്ത് ഒരിക്കൽ ലജ്ജിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ദ കെല്ലി ക്ലാർക്സൺ ഷോയിലായിരുന്നു ദേവ് പട്ടേൽ ഇക്കാര്യം പറഞ്ഞത്.
തന്റെ ഇന്ത്യൻ പൈതൃകത്തേക്കുറിച്ചോർത്ത് ഒരുകാലത്ത് ലജ്ജിച്ചിരുന്നെന്നാണ് ദേവ് പട്ടേൽ പറഞ്ഞത്. “പക്ഷേ ആ തെറ്റുതിരുത്താൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി സ്ലംഡോഗ് മില്യണയർ പോലെയുള്ള സിനിമകൾ തിരഞ്ഞെടുക്കുകയും അഭിനയിക്കുകയും ചെയ്യുന്നു. സംവിധാനം ചെയ്യാൻപോകുന്ന ആദ്യ സിനിമയിലൂടെ നമ്മുടെ സംസ്കാരത്തെ ഞാൻ മൂന്നിരട്ടിയാക്കാൻപോവുകയാണ്. ദേവ് പട്ടേൽ ചൂണ്ടിക്കാട്ടി.
താൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ മങ്കി മാൻ, ഹനുമാനെക്കുറിച്ചുള്ള ഒരു പഴയ കഥയെ അടിസ്ഥാനമാക്കി നിർമിച്ചതാണെന്ന് ദേവ് പട്ടേൽ വ്യക്തമാക്കി. ബോളിവുഡ് ചിത്രങ്ങളും, അർനോൾഡ്, ബ്രൂസ് ലീ, ജിം കാരി, ജാക്കി ചാൻ എന്നിവരുടെ ചിത്രങ്ങളും കണ്ടാണ് താൻ വളർന്നത്. സിനിമകളുടെ ആ കോക്ക്ടെയിലാണ് ഇപ്പോഴുള്ള തന്നെ വാർത്തെടുത്തതെന്നും ദേവ് പട്ടേൽ കൂട്ടിച്ചേർത്തു.
ദേവ് പട്ടേൽ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രംകൂടിയാണ് മങ്കി മാൻ. തന്റെ അമ്മയുടെ മരണത്തിന് കാരണക്കാരായവരെ തേടിയെത്തി പ്രതികാരം ചെയ്യുന്ന നായകനാണ് ചിത്രത്തിൽ ദേവ് പട്ടേൽ. ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ശോഭിത ധുലിപാലയാണ് നായിക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]