
ബോളിവുഡ് താരം താപ്സി പന്നുവിൻ്റെ വിവാഹ വീഡിയോ പുറത്ത്. അതീവ രഹസ്യമായി നടന്ന വിവാഹത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബാഡ്മിന്റൺ താരവും അടുത്ത സുഹൃത്തുമായ മാതിയസ് ബോയാണ് വരൻ. ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാഹത്തെക്കുറിച്ച് താപ്സി ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തലൊന്നും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. താപ്സിയുടെ സഹോദരിയും സുഹൃത്തുക്കളുമൊക്കെ ചേർന്ന് നടിയെ ആഘോഷപൂർവം കൊണ്ടുവരുന്നത് വീഡിയോയിൽ കാണാം. താപ്സിയും മാതിയസും സുഹൃത്തുക്കളും ഒക്കെ ആഹ്ലാദത്തോടെ ഡാൻസ് കളിക്കുന്നതും വീഡിയോയിലുണ്ട്.
ഡാനിഷ് ബാഡ്മിന്റണ്‍ കോച്ച് മാതിയസ് ബോയുമായി പത്ത് വര്‍ഷത്തോളമായി പ്രണയത്തിലാണ് താപ്സി. ബോളിവുഡിലെ തന്റെ ആദ്യചിത്രം ‘ചാഷ്മേ ബദ്ദൂര്‍’ ചെയ്ത വര്‍ഷത്തിലാണ് മാതിയസിനെ കണ്ടുമുട്ടിയതെന്ന് താപ്സി വെളിപ്പെടുത്തിയിരുന്നു.
രാജ്കുമാര് ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാന് നായകനായെത്തിയ ചിത്രം ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]