
സൗന്ദര്യം കൊണ്ടും പ്രതിഭ കൊണ്ടും നിറഞ്ഞാടിയ അഭിനേത്രിയായിരുന്നു പർവീൺ ബാബി. സിനിമ നൽകിയ പേരിലും പ്രശസ്തിയിലും അഭിരമിച്ച് താരസിംഹാസനം നേടിയ പർവീൺ ബാബിയുടെ ജീവിതം പിന്നീട് സംഘർഷഭരിതമായി. പ്രണയങ്ങളിൽ സംഭവിച്ച തകർച്ചയും വിഷാദവും അവരെ പുകവലിയിലും മദ്യപാനത്തിലും കൊണ്ടെത്തിച്ചു. മാനസികനില തെറ്റിയ അവസരത്തിൽ തന്നെ കൊലപ്പെടുത്താൻ ആരോ ശ്രമിക്കുന്നുണ്ടെന്നുവരെ ഭയന്നിരുന്നു. 2005ൽ അന്തരിച്ച പർവീൺ ബാബിയേക്കുറിച്ച് ഇപ്പോൾ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടൻ രൺജീത്.
അമിതാഭ് ബച്ചൻ, ജയാ ബച്ചൻ, രേഖ എന്നിവർ മുഖ്യകഥാപാത്രങ്ങളായി 1981-ൽ പുറത്തുവന്ന ചിത്രമായിരുന്നു സിൽസിലാ. ഈ ചിത്രത്തിൽ ജയ ചെയ്ത വേഷത്തിൽ ആദ്യം നിശ്ചയിച്ചിരുന്നത് പർവീൺ ബാബിയേയാണ്. തന്നെ ഈ സിനിമയിൽനിന്ന് മാറ്റിയതറിഞ്ഞ പർവീൺ പൊട്ടിക്കരഞ്ഞുവെന്നാണ് രൺജീത് പറഞ്ഞിരിക്കുന്നത്. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ തുറന്നുപറച്ചിൽ.
“എന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു പർവീൺ ബാബി. അവരെപ്പോഴും ഒറ്റയ്ക്കായിരുന്നു. അതിസുന്ദരിയായിരുന്നു അവർ. എപ്പോഴും പുഞ്ചിരിക്കുന്ന പ്രകൃതമായിരുന്നു പർവീണിന്റേത്. പക്ഷേ ഒരിക്കൽ അവർ വളരെ അസ്വസ്ഥയായി കാണപ്പെട്ടു. കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ സിൽസിലയിൽനിന്ന് തന്നെ മാറ്റിയെന്ന് അവർ പറഞ്ഞു. ഇതൊരു സത്യമായതിനാൽ മറച്ചുവെയ്ക്കേണ്ട കാര്യമൊന്നുമില്ല. എന്തോ വിവാദത്തിന്റെ കാര്യം പറഞ്ഞ് പർവീണിനുപകരം അവർ ജയാ ഭാദുരിയെ കാസ്റ്റ് ചെയ്തു. ആ വിവാദം പക്ഷേ ഒരു തന്ത്രമായിരുന്നു.” രൺജീത് പറഞ്ഞു.
വിവാഹേതര ബന്ധം പ്രമേയമായി വന്ന ചിത്രം യഷ് ചോപ്രയാണ് സംവിധാനംചെയ്തത്. അന്ന് ബോക്സോഫീസിൽ തകർന്ന ചിത്രം ഇന്ന് ക്ലാസിക് ആയാണ് വിലയിരുത്തപ്പെടുന്നത്. ശശി കപുർ ആയിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിലെയത്. അമിതാഭ് ബച്ചനും രേഖയും ജോഡികളായി അഭിനയിച്ച അവസാനചിത്രംകൂടിയായിരുന്നു സിൽസിലാ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]