

മറ്റ് അംഗങ്ങള്‍ തന്നെ പാര്‍ശ്വവല്‍ക്കരിക്കുന്നു; ഒളിമ്പിക് അസോസിയേഷനെതിരെ പി ടി ഉഷ രംഗത്ത്
ഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ അംഗങ്ങള്‍ക്കെതിരെ പി ടി ഉഷ രംഗത്ത്.
മറ്റ് അംഗങ്ങള്‍ തന്നെ ഒതുക്കാൻ ശ്രമിക്കുന്നതായി പിടി ഉഷ അറിയിച്ചു.
ഒളിമ്പിക് അസോസിയേഷൻ്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നില്ല എന്നും താരം പറഞ്ഞു.
അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് പി ടി ഉഷ ആക്ഷേപം ഉന്നയിച്ചത്. പി.ടി ഉഷയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് അജയ് നാരങ്കിനെ നീക്കം ചെയ്തതിനെതിരെയാണ് കത്തയച്ചിരിക്കുന്നത്. നരംഗിനെ നിയമിക്കാനോ പിരിച്ചു വിടാനോ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ലെന്നും ദൈനംദിന ഭരണപരമായ പ്രവർത്തനങ്ങള്‍ എക്സിക്യൂട്ടീവ് കൗണ്‍സിലിൻ്റെ ജോലിയല്ലെന്നും കത്തില്‍ പി ടി ഉഷ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |