

കോട്ടയം – എറണാകുളം റോഡില്‍ നമ്പ്യാകുളം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം; മരിച്ചത് മാഞ്ഞൂർ സ്വദേശിനി
കോട്ടയം: നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.
മാഞ്ഞൂർ ഓമല്ലൂർ മംഗലം പാടിയില്‍ ശ്രീകുമാറിന്റെ ഭാര്യ ഷിമ ശ്രീകുമാർ (42) ആണു മരിച്ചത്.
കോട്ടയം – എറണാകുളം റോഡില്‍ നമ്പ്യാകുളം ജംഗ്ഷനു സമീപമായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്നും മാഞ്ഞൂരിലേക്കു വരികയായിരുന്ന ഷിമയുടെ ഇലക്ട്രിക് സ്കൂട്ടറില്‍ എതിർദിശയില്‍ വന്നിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ചാലക്കുടി നെടിയപറമ്പില്‍ കുടുംബാംഗമാണ്. ഭർത്താവ് ശ്രീകുമാർ ഖത്തറിലാണ്. മക്കള്‍: എം.എസ്.ആരോമല്‍, എം.എസ്.ആദിത്യൻ. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പില്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]