
ആലപ്പുഴ: കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ചക്കിടെ രണ്ടു പൊലീസുകാർക്ക് മർദ്ദനം. കായംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ പ്രവീൺ, സബീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കെട്ടുകാഴ്ച കടന്നു പോകാൻ ഉച്ചക്ക് 2.30 ഓടെ പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. രാത്രി എട്ടുമണിയായിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിനാൽ നാട്ടുകാർ പൊലീസിൽ പരാതി അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ലൈൻ ഓൺ ചെയ്യാൻ പറഞ്ഞതാണ് തർക്കത്തിനിടയായത്.
15 ഓളം വരുന്ന ആക്രമി സംഘം കുരു മുളക് സ്പ്രേ പ്രയോഗിച്ച ശേഷം രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സബീഷിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഒരാൾ പിടിയിലായി. കണ്ടാലറിയാവുന്ന 15 ഓളം പേർക്കെതിരെ കേസെടുത്തു.
Last Updated Apr 9, 2024, 11:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]