
സിയോള്‍: ഡോൺ ലീ എന്നറിയപ്പെടുന്ന കൊറിയന്‍ നടൻ മാ ഡോങ്-സിയോക്ക് വിവാഹിതനാകുന്നു. കാമുകി യെ ജംഗ്-ഹ്വയുമായുള്ള വിവാഹ ചടങ്ങുകള്‍ മെയ് മാസത്തില്‍ നടക്കും. 2021ൽ ഇരുവരും രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തതിരുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് വിവാഹ ചടങ്ങ് സംബന്ധിച്ച വാര്‍ത്ത വന്നത്.
ഡോൺ ലീയും ജംഗ്-ഹ്വയും 2016 മുതൽ ഡേറ്റിംഗിലാണ്. മായുടെ കമ്പനിയായ ബിഗ് പഞ്ച് എൻ്റർടെയ്ൻമെൻ്റിൻ്റെ പ്രതിനിധി വെളിപ്പെടുത്തിയത് പ്രകാരം വിവാഹ റജിസ്ട്രേഷന് വളരെ സ്വകാര്യമായി സിയോളിലാണ് നടന്നത്. അവരുടെ തിരക്കേറിയ ഷെഡ്യൂളുകളും കൊവിഡ് 19 ആശങ്കകളും ഉള്ളതിനാലാണ് വലിയ ചടങ്ങുകള്‍ അന്ന് നടത്താതിരുന്നത്.
ദമ്പതികൾ മെയ് മാസത്തിൽ ഒരു സ്വകാര്യ വിവാഹ ചടങ്ങ് നടത്തുമെന്നും പ്രതിനിധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുടുംബ അംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിന് എത്തുക എന്നാണ് വിവരം.
2022-ൽ ഒരു അവാർഡ് പ്രസംഗത്തിനിടെ യെ ജംഗ്-ഹ്വയെ മാ തൻ്റെ ഭാര്യയാണെന്ന് ഡോണ്‍ ലീ പരാമർശിച്ചതോടെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞതായി വാർത്തകൾ ആദ്യമായി ഉയർന്നത്. ഔദ്യോഗിക ചടങ്ങ് ഇതുവരെ നടന്നിട്ടില്ലെങ്കിലും ഇരുവരുടെയും വിവാഹ വാര്‍ത്ത പിന്നാലെ സ്ഥിരീകരിക്കപ്പെട്ടു.
കേരളത്തില്‍ അടക്കം ഏറെ ആരാധകരുള്ള നടനാണ് ഡോൺ ലീ. ദ റൌണ്ടപ്പ്, ഔട്ട് ലോസ് പോലുള്ള ചിത്രങ്ങളിലെ ഇദ്ദേഹത്തിന്റെ ഇടിയന് പൊലീസ് വേഷങ്ങള്‍ ഏറെ പ്രശസ്താമാണ്. ഏറ്റെണല്സ് അടക്കം ഹോളിവുഡ് ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കേരളത്തിലെ കൊറിയന്‍ സിനിമ ചര്‍ച്ച ഗ്രൂപ്പുകളില്‍ കൊറിയന്‍ ലാലേട്ടന് എന്ന വിളിപ്പേര് പോലും ഇദ്ദേഹത്തിനുണ്ട്.
Last Updated Apr 9, 2024, 12:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]